ബെംഗളൂരു: ബക്രീദ് ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തും.
ബെംഗളൂരു കന്റോൺമെന്റ് -കണ്ണൂർ സ്പെഷ്യല്‍ (06549): ഇന്ന് വൈകിട്ട് 4.30നു കന്റോൺമെന്റില്‍ നിന്നും പുറപ്പെട്ടു നാളെ രാവിലെ 7.50നു കണ്ണൂരിലെത്തും. കെആർ പുരം (4.53), ബംഗാർപേട്ട് (5.04), സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
കണ്ണൂർ–ബെംഗളൂരു കന്റോൺമെന്റ് സ്പെഷൽ (06550) നാളെ രാവിലെ 10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 29നു രാത്രി 12.30നു കന്റോൺമെന്റിലെത്തും.
കണ്ണൂർ–എസ്എംവിടി ബെംഗളൂരു സ്പെഷൽ (06546) ഇന്നു വൈകിട്ട് 6.25നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് നാളെ രാവിലെ 9ന് എസ്എംവിടി ബെംഗളൂരുവിലെത്തും. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാർപേട്ട്, കെആർ പുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.












