ബുക്കാറെസ്റ്റ്: സൂപ്പര്‍ ചെസ് ക്ലാസിക്കില്‍ ഭാരത താരം ആര്‍. പ്രജ്ഞാനന്ദയ്‌ക്ക് സമനില. ഫ്രാന്‍സിന്റെ മാക്‌സിം വാഷിയേര്‍-ലഗ്രാവെയുമായി ഏറ്റുമുട്ടിയ പ്രജ്ഞാനന്ദയ്‌ക്ക് വിജയിക്കാവുന്ന അവസരങ്ങളുണ്ടായിരുന്നു. നേരീയ വ്യത്യാസത്തില്‍ അവയെല്ലാം നഷ്ടപ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ ഏറ്റുമുട്ടിയ ഫാബിയോ കരുവാനയും ജര്‍മനിയുടെ വിന്‍സെന്റ് കെയ്‌മറും സമനിലയില്‍ പിരിഞ്ഞു. അതേസമയം ഉസ്‌ബെക്കിസ്ഥാന്റെ ജാവോഖിര്‍ സിന്ധ്രോവ് നെതര്‍ലന്‍ഡ്‌സിന്റെ ജോര്‍ദെന്‍ വാന്‍ ഫൊറീസ്റ്റിനെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റില്‍ ജേതാക്കളാകുന്ന താരത്തെ കാത്തിരിക്കുന്നത് 3.75 ലക്ഷം ഡോളര്‍ ആണ്.












