Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

എം.കെ. അജിത്byഎം.കെ. അജിത്
May 22, 2026, 06:35 am IST
inSamskriti

ജയ്‌പൂരിലെ ‘പിങ്ക് സിറ്റി’യുടെ പ്രതാപം വിളിച്ചോതുന്ന ചുവന്ന കല്ലുകള്‍ക്കിടയിലൂടെ ബസ് നീങ്ങുമ്പോള്‍ കുട്ടികള്‍ ആവേശത്തിലായിരുന്നു. ജനലിലൂടെ പുറത്തെ തിരക്കേറിയ തെരുവുകളെയും ഒട്ടകങ്ങളെയും നോക്കി ചിന്തുവും അപ്പുവും എന്തൊക്കെയോ പറഞ്ഞ് തര്‍ക്കിക്കുന്നുണ്ട്. ഒടുവില്‍ അവര്‍ ആ ലക്ഷ്യസ്ഥാനത്തെത്തിജന്തര്‍ മന്തര്‍!

കവാടം കടന്ന് അകത്തേക്ക് കയറിയപ്പോള്‍ കുട്ടികളെല്ലാവരും ഒരു നിമിഷം അമ്പരന്നു . പച്ചപ്പുല്ല് വിരിച്ച മൈതാനത്ത് വിചിത്രമായ ആകൃതിയിലുള്ള ഭീമന്‍ നിര്‍മ്മിതികള്‍! ചിലത് ആകാശത്തേക്ക് കുതിച്ചുനില്‍ക്കുന്ന ഗോപുരങ്ങള്‍ പോലെ, ചിലത് ഭൂമിയിലേക്ക് താഴ്ന്നുനില്‍ക്കുന്ന വലിയ പാത്രങ്ങള്‍ പോലെ.

‘അയ്യോ മാഷെ ,നമ്മള്‍ ഏതോ ‘ജോമെട്രി ബോക്‌സിനുള്ളിലാണോ’ വന്ന് ചാടിയത്? നോക്കിയേ, അവിടെ ഒരു ഭീമന്‍ സ്‌കെയില്‍, ഇവിടെ കുറച്ച് വട്ടങ്ങള്‍! ഇതൊക്കെ കളിക്കാനുള്ളതാണോ?’ ചിന്തുവിന്റെ ചോദ്യം കേട്ട് കൂടെയുണ്ടായിരുന്ന മീനാക്ഷിയും അപ്പുവും പൊട്ടിച്ചിരിച്ചു.

‘കളിക്കാനുള്ളതല്ല ചിന്തൂ, പ്രപഞ്ചത്തെ അളക്കാനുള്ളതാണ്!’ മാധവന്‍ മാഷ് അവരെ ആകാശമുട്ടി നില്‍ക്കുന്ന ഒരു കൂറ്റന്‍ നിര്‍മ്മിതിക്ക് അടുത്തേക്ക് നയിച്ചു.

‘സമ്രാട്ട് യന്ത്രം’ എന്ന വിശ്വവിഖ്യാതമായ സൗരഘടികാരത്തിന് മുന്നിലായിരുന്നു അവര്‍ എത്തിയത്. ഏകദേശം 90 അടി ഉയരമുള്ള ആ നിര്‍മ്മിതി ഒരു വലിയ ത്രികോണം പോലെ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു.

‘കുട്ടികളെ , ഇത് കല്ലില്‍ നിര്‍മ്മിച്ച ഒരു ത്രികോണം മാത്രമായി കാണരുത്.’ മാഷ് ആവേശത്തോടെ പറഞ്ഞു. ’18-ാം നൂറ്റാണ്ടില്‍ മഹാരാജാ സവായ് ജയ് സിംഗ് രണ്ടാമന്‍ നിര്‍മ്മിച്ച അഞ്ച് നിരീക്ഷണാലയങ്ങളില്‍ ഏറ്റവും വലുതാണിത്. ഇതിനെ ‘വൃഹത് സമ്രാട്ട് യന്ത്രം’ എന്നും വിളിക്കും.’

ഇതില്‍ നോക്കി സമയം പറഞ്ഞാല്‍ അത് കൃത്യമാകുമോ? നമ്മുടെ വാച്ചിലെ സെക്കന്‍ഡ് സൂചി പോലെ ഇത് മാറില്ലല്ലോ?’ മീനാക്ഷി തന്റെ ഡിജിറ്റല്‍ വാച്ച് നോക്കി സംശയം പ്രകടിപ്പിച്ചു.

‘അവിടെയാണ് ഇതിന്റെ മാന്ത്രികത മീനാക്ഷീ,’ മാഷ് ആ ത്രികോണാകൃതിയിലുള്ള ഭിത്തിയിലേക്ക് വിരല്‍ ചൂണ്ടി. ‘ഈ ഭിത്തിയെ ‘ഗ്‌നോമോണ്‍’ എന്ന് വിളിക്കും. ഇതിന്റെ നിഴല്‍ ഇരുവശത്തുമുള്ള വലിയ ചതുരാകൃതിയിലുള്ള സ്‌കെയിലുകളില്‍ വീഴുന്നത് ശ്രദ്ധിക്കൂ. ആ നിഴലിന്റെ സ്ഥാനമാണ് സമയം. വെറും മിനിറ്റുകളല്ല, രണ്ട് സെക്കന്‍ഡിന്റെ പോലും വ്യത്യാസമില്ലാതെ സമയം അളക്കാന്‍ ഈ യന്ത്രത്തിന് സാധിക്കും!’

‘രണ്ട് സെക്കന്‍ഡോ!’ മീനാക്ഷി വിശ്വസിക്കാനാവാതെ വാച്ചിലേക്ക് നോക്കി. നിഴല്‍ പതുക്കെ നീങ്ങുന്നത് അവള്‍ക്ക് നേരിട്ട് കാണാമായിരുന്നു.’ടീച്ചറേ, ഇതിന് എന്തോ ഒരു പ്രത്യേക ചരിവുണ്ടല്ലോ?’ അപ്പു ആ നിര്‍മ്മിതിയുടെ ആകൃതി ശ്രദ്ധിച്ചു ചോദിച്ചു.

മീര ടീച്ചര്‍ പുഞ്ചിരിച്ചു കൊണ്ട് വിശദീകരിച്ചു: ‘നല്ല നിരീക്ഷണമാണ് അപ്പൂ. ഈ ഭിത്തി കൃത്യം 27 ഡിഗ്രി ചരിവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാരണം ജയ്‌പൂരിന്റെ അക്ഷാംശം 27 ഡിഗ്രിയാണ്. നമ്മുടെ ഭൂമിയുടെ അച്ചുതണ്ടിന് സമാന്തരമായാണ് ഇത് നില്‍ക്കുന്നത്. അതുകൊണ്ടാണ് ഇത്ര കൃത്യമായി സമയം പറയാന്‍ ഇതിന് കഴിയുന്നത്. അക്കാലത്ത് നമ്മുടെ രാജാക്കന്മാരും ശാസ്ത്രജ്ഞരും ഗണിതത്തില്‍ എത്രത്തോളം മിടുക്കരായിരുന്നുവെന്ന് മനസിലായോ ‘

അവര്‍ മുന്നോട്ട് നടന്ന് നീങ്ങിയപ്പോള്‍ സമ്രാട്ട് യന്ത്രത്തിന്റെ തന്നെ ചെറിയൊരു രൂപം കണ്ടു. ‘ഇതിനെ ‘ലഘു സമ്രാട്ട് യന്ത്രം’ എന്ന് വിളിക്കുന്നു,’ മാഷ് പറഞ്ഞു. ‘സമയവും സൂര്യന്റെ സ്ഥാനവും നോക്കുന്നതിനൊപ്പം തന്നെ, പുരാതന കാലത്ത് മണ്‍സൂണ്‍ പ്രവചിക്കാനും അവര്‍ ഇത് ഉപയോഗിച്ചിരുന്നു. മഴ എപ്പോള്‍ വരുമെന്ന് ഈ കല്ലുകള്‍ നോക്കി അവര്‍ക്ക് പറയാന്‍ കഴിയുമായിരുന്നു.’

‘ഇതൊക്കെ കൊണ്ടാണോ ഇതിനെ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്?’ മീനാക്ഷി ചോദിച്ചു.
‘അതെ , മീനാക്ഷീ,’ മാഷ് പറഞ്ഞു. ‘ഗണിതം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ എന്നിവയുടെ ഉന്നതമായ സമന്വയമാണിത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വ്വികര്‍ കല്ലും ചുണ്ണാമ്പും കൊണ്ട് നിര്‍മ്മിച്ച ഈ യന്ത്രങ്ങള്‍ ഇന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നത് കണ്ടോ? ഇതാണ് ഭാരതീയ ജ്ഞാനപാരമ്പര്യം ‘വെയില്‍ പതുക്കെ താഴേക്ക് പതിഞ്ഞു തുടങ്ങിയപ്പോള്‍ സമ്രാട്ട് യന്ത്രത്തിലെ നിഴല്‍ പതുക്കെ നീങ്ങുന്നത് കുട്ടികള്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്നു. കല്ലുകള്‍ സമയം സംസാരിക്കുന്നത് അവര്‍ ആദ്യമായി അനുഭവിക്കുകയായിരുന്നു. ആ യാത്രയിലെ ഓരോ കാഴ്ചയും ആ കുട്ടിപ്പടയെ ഭാരതമെന്ന തിരിച്ചറിവിലേക്ക് നയിക്കുകയായിരുന്നു. അടുത്ത ലക്ഷ്യം തേടി ബസ് കുതിച്ചു.. അടുത്ത വിസ്മയം എന്താണ് ? അവര്‍ ആവേശത്തോടെ കാത്തിരുന്നു.

Tags: ArchitectureAstronomyJaipur's 'Pink City'Vrihat Samrat Yantra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യുക്തികല്പതരു

Samskriti

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ (വലത്ത്)
India

യൂറോപ്പിന്റെ മധ്യകാല നവോത്ഥാനത്തിന് ഇന്ത്യയുടെ ഗണിതവും ജ്യോതിശാസ്ത്രവും പ്രധാന പങ്കുവഹിച്ചുവെന്ന് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍

Samskriti

ഭാരതീയ ശാസ്ത്ര പാരമ്പര്യം 2: ജ്യോതിസ് പകര്‍ന്ന 18 ആചാര്യന്മാര്‍

Career

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.