
കൊച്ചി: മഹാകവി പി.സ്മാരക കവിതാ പുരസ്കാരത്തിന് പി.പി.ശ്രീധരനുണ്ണിയുടെ ‘യക്ഷിയുടെ പരിണാമം എന്ന കൃതി അർഹമായി. മഹാകവി പിയുടെ കവിതകളെപ്പറ്റി പഠനപുരസ്കാരത്തിന് ഡോ. പത്മനാഭൻ കാവുമ്പായിയുടെ ‘കാവ്യ പ്രകൃതി; പി കവിതയിലെ ദേശസങ്കല്പം‘ എന്ന ഗ്രന്ഥം തെരഞ്ഞെടുക്കപ്പെട്ടു.
കവിതാ പുരസ്കാരത്തിന് 20,000 രൂപയും പ്രശസ്തിപത്രവും, പഠന പുരസ്കാരത്തിന് 10,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. 27ന് കോഴിക്കോട് കെ. പി കേശവമേനോൻ ഹാളിൽ പുരസ്കാര വിതരണവും പി. അനുസ്മരണവും നടക്കും. മഹാകവി പി. സ്മാരക ട്രസ്റ്റ് ചെയർമാൻ കെ. ജയകുമാർ പുരസ്കാരങ്ങൾ നൽകും.