Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവയവമാഫിയ നജീബിനായി അന്വേഷണം ഊർജിതം; വൃക്കയുടെ വില 20 ലക്ഷം, കമ്മിഷന്‍ തട്ടിയത് 11 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 06:37 am IST
in Kerala

കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖ ഉണ്ടാക്കിയ സംഘത്തിന്റെ മുഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം ഊർജിതം. ഇയാൾ സംസ്ഥാനം വിട്ടതായാണ് സൂചന. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ച മാഫിയയ്‌ക്ക് വിവിധ ജില്ലകളിൽ ശൃംഖലകൾ ഉണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം അവയവക്കടത്തുമായി ബന്ധപ്പെട്ട് കിഴക്കമ്പലം പള്ളിക്കരയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്ന് ജനപ്രതിനിധികളുടെയും പോലീസിന്റെയും പേരിലുള്ള കത്തുകൾ കണ്ടെത്തിയിരുന്നു. ഇത് എവിടെ നിന്നാണ് കിട്ടിയത് എന്ന അന്വേഷണത്തിൽ ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരൻ നജീബ് ഒളിവിലാണ്. കാസർകോടും മലപ്പുറത്തും മേൽവിലാസമുള്ള ഇയാൾ കഴിഞ്ഞ കുറെ നാളുകളായി കുന്നത്തുനാട്ടിലാണ് താമസിച്ചിരുന്നത്. പോലീസിന് ലഭിച്ച രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

എറണാകുളം റൂറൽ പോലീസിന്റെ പരിധിയിലാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നത്. വടക്കേക്കര സ്വദേശിയായ 35കാരിയുടെ മൊഴിയാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പോലീസിന് സഹായകമായത്.

വൃക്ക കൈമാറുന്നതിന് അനുമതി തേടി യുവതി ജില്ലാ തലത്തിലുള്ള ഓതറൈസേഷൻ സമിതിയെ സമീപിച്ചിരുന്നു. സമിതി ആവശ്യം തള്ളി. തുടർന്ന് യുവതി സംസ്ഥാന തല സമിതിയെയും സമീപിച്ചു. അവിടെയും അനുമതി നിഷേധിച്ചതോടെ വൃക്ക കൈമാറുന്നതിന് അനുമതി തേടി പിന്നീട് യുവതി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും സംസ്ഥാന തല സമിതിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. വീണ്ടും ഈ ആവശ്യം സംസ്ഥാന തല സമിതി തള്ളി. ഈ യുവതി വൃക്ക സ്വമേധാ നൽകുന്നതല്ലെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന, ജില്ലാതല സമിതികൾ ആവശ്യം തള്ളിയത്. ഇതിന് പിന്നാലെ യുവതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

അതിനിടെയാണ് കഴിഞ്ഞവർഷം യുവതി വൃക്ക കൈമാറിയതിന്റെ രേഖകൾ പോലീസിന് ലഭിച്ചത്. നിയമപ്രകാരമല്ല ഈ കൈമാറ്റം നടത്തിയത് എന്ന് പോലീസ് കണ്ടെത്തി. അവർക്ക് ആശുപത്രികളെ സമീപിച്ച് വൃക്ക കൈമാറാൻ കഴിഞ്ഞെങ്കിൽ അത് വ്യാജ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും പോലീസ് പറയുന്നു.

അന്വേഷണത്തിൽ കാസർകോട്, കൊല്ലം, തിരുവനന്തപുരം റൂറൽ പരിധിയിലുള്ള വിവിധ ശൃംഖലകളുമായി നജീബ് എന്നയാള്‍ക്ക് ബന്ധമുള്ളതായും കണ്ടെത്തി. വടക്കേക്കര സ്വദേശിനിയുടെ മൊഴി പ്രകാരം വൃക്കയ്‌ക്ക് വേണ്ടി രോഗിയിൽ നിന്ന് സംഘം 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വൃക്ക കൈമാറിയ യുവതിക്ക് 9 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി തുക കമ്മിഷനായി സംഘം കൈവശം വച്ചിരിക്കുകയാണെന്നും പോലീസ് പറയുന്നു.

Tags: Organ TraffickingKIDNEY MAFIA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അവയവദാന തട്ടിപ്പിലെ പ്രധാനി നജീബ്
Kerala

അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

Kerala

ആലുവ പോലീസ് അന്വേഷിക്കുന്ന രാജ്യാന്തര അവയവക്കടത്ത് കേസ് ഏറ്റെടുത്ത് എൻഐഎ: അന്വേഷണം ഇനി ഇറാൻ കേന്ദ്രീകരിച്ച്

ഏജന്‍റായ തൃശൂര്‍ എടമുട്ടം സ്വദേശി സാബിത് നാസര്‍ (ഇടത്ത്) അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമദാസ് (നടുവില്‍)
Kerala

കൊച്ചിയിലെ അവയവക്കടത്തില്‍ രാജ്യാന്തരമനുഷ്യക്കടത്തും; പണമിടപാട് നടത്തിയത് ക്രിപ്റ്റോ കറന്‍സിയില്‍; എൻഐഎ കേസ് ഏറ്റെടുത്തു

Kerala

അവയവക്കടത്ത്; കേസിലെ മുഖ്യപ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ഹൈദരാബാദിൽ നിന്ന്, പ്രതിയെ ആലുവയിലെത്തിച്ചു

Kerala

അവയവക്കടത്ത് കേസ് ; ഹൈദരാബാദിൽ മൂന്നാമനെ തേടി കേരള പോലീസ് 

പുതിയ വാര്‍ത്തകള്‍

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.