Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, വിഡി സതീശനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ താരം സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) . സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ സാമൂഹിക-രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്ന വ്യക്തി എന്ന നിലയിലാണ് കത്ത് എഴുതിയതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സന്തോഷ് കുറിച്ചു.

ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് ഞാൻ ഇന്ന് ഒരു തുറന്ന കത്ത് ഇമെയിൽ വഴി അയച്ചിട്ടുണ്ട്.
കേരളത്തിലെ നിലവിലെ സാമൂഹിക-രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ കത്തെഴുതുന്നത്.
കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശൻ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണ്.
സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഈ നാട്ടിലെ ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു മാറ്റം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം.
സ്നേഹപൂർവ്വം,
സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ)

Recent Posts