Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

മധു ഇടപ്പോണ്‍ by മധു ഇടപ്പോണ്‍
Apr 20, 2026, 05:36 am IST
in Samskriti

ആധ്യാത്മികതയെയും ഭൗതികതയെയും സംയോജിപ്പിച്ച ലോകത്തിലെ ആദ്യ സ്വതന്ത്ര ചിന്തകനും, സോഷ്യലിസ്റ്റുമെന്ന് ചരിത്രകാരന്‍ ആര്‍തര്‍ മില്‍സ് വിശേഷിപ്പിച്ച ബസവേശ്വരന്‍ ഭാരത നവോത്ഥാന ശില്‍പികളില്‍ പ്രഥമ ഗണനീയനാണ്. ബ്രാഹ്‌മണനായി ജനിച്ച ബസവേശ്വരന്‍ എട്ടാം വയസില്‍, തന്റെ സഹോദരിക്ക് നിഷേധിച്ച പൂണൂല്‍ തനിക്ക് ആവശ്യമില്ല എന്നു പ്രഖ്യാപിച്ച് ഉപനയനവേദി വിട്ടിറങ്ങി. സ്ത്രീപുരുഷ വിവേചനത്തിനെതിരേ ഭാരതത്തില്‍ ആദ്യം ശബ്ദമുയര്‍ത്തിയ അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ആഞ്ഞടിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലേ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു.

എ.ഡി. 1131-ല്‍ കര്‍ണാടകത്തിലെ ബിജാപ്പൂര്‍ ജില്ലയിലുള്ള ഇംഗലേശ്വര ബഗവാഡിയില്‍ ബ്രാഹ്‌മണ ദമ്പതികളായ മദരസയുടെയും മദലാംബികയുടെയും മകനായി ബസവേശ്വരന്‍ ജനിച്ചു. പിതാവ് ഗ്രാമത്തലവനായിരുന്നു. പുണൂല്‍, ജാതിയുടെയും ലിംഗത്തിന്റെയും പ്രതീകമാണെന്നും മനുഷ്യനെ വേര്‍തിരിച്ചു കാണിക്കുവാനുള്ള ഉപകരണം മാത്രമാണിതെന്നും ബസവേശ്വരന്‍ വിശ്വസിച്ചു. ഉപനയനച്ചടങ്ങ് ബഹിഷ്‌കരിച്ച ബസവേശ്വരന്‍, കുടലസംഗമ ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന് അവിടെനിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് മാതുലനും കല്യാണിയിലെ രാജാവിന്റെ മന്ത്രിയുമായ ബാലദേവന്റെ മകളെ വിവാഹം ചെയ്തു. തുടര്‍ന്ന് കല്യാണ്‍ ഭരിച്ചിരുന്ന ബിജ്വലന്റെ രാജധാനിയിലെത്തുകയും ഖജനാവു സൂക്ഷിപ്പുകാരനാകുകയും ക്രമേണ പ്രധാനമന്ത്രി പദത്തിലെത്തിച്ചേരുകയും ചെയ്തു.

ഈ കാലങ്ങളിലൊക്കെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ നടത്തിവന്നിരുന്ന അദ്ദേഹം നാട്ടിലാകെ സഞ്ചരിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും നേരില്‍ മനസിലാക്കുകയും ചെയ്തു. വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘അനുഭവമണ്ഡപം’ എന്ന അധ്യാത്മിക പാര്‍ലമെന്റിന് രൂപം നല്കി. ഇതാണ് പിന്നീട് ആധുനിക പാര്‍ലമെന്റിനും ജനാധിപത്യ സങ്കല്പ്പത്തിനും മാതൃകയായത് എന്നു വിശ്വസിക്കപ്പെടുന്നു. അനുഭവമണ്ഡപത്തില്‍ ചെരുപ്പുകുത്തിയും കര്‍ഷകനും അലക്കുകാരനും വിറകുവെട്ടുകാരനും തയ്യല്‍ക്കാരനും വേശ്യയും ബ്രാഹ്‌മണനും അംഗങ്ങളായിരുന്നു. ബസവേശ്വരന്റെ ആധ്യാത്മിക പാര്‍ലമെന്റില്‍ അക്ക മഹാദേവിമുക്തയക്ക, നാഗാലാംബിക, നിലാംബിക തുടങ്ങിയ സ്ത്രീകള്‍ സജീവ സാന്നിധ്യമായിരുന്നു. ക്ഷുരകനായ അപ്പണ്ണ. കടത്തുകാരനായിരുന്ന കൗഡേയന്‍, ചെരുപ്പുകുത്തിയായ കാനയ്യ, കാലിമേയ്‌ക്കുന്ന രാവണ്ണ, നെയ്‌ത്തുകാരനായ ജേഡരാദാസിമയ്യ, ചിന്തകനായിരുന്ന ചെന്ന ബാസവണ്ണ, രാജകുമാരനായ മചിദേവ ഇവരൊക്കെ അംഗങ്ങളായിരുന്നു. തൊഴില്‍ തന്നെയാണ് ഈശ്വരാരാധന. അധ്വാനത്തെ ഈശ്വരാരാധന എന്ന നിലയില്‍ കാണുമ്പോള്‍ തൊഴിലിന്റെ മഹത്വമേറും. നീചമായ ജോലി, മഹത്തായ ജോലി എന്നിങ്ങനെ വേര്‍തിരിവു പാടില്ലെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഓരോരുത്തരും തനിക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള വക സ്വയം അധ്വാനിച്ചു കണ്ടെത്തണമെന്നും മിച്ചം വരുന്നവ ഇല്ലാത്തവര്‍ക്ക് കൈമാറണമെന്നും അദ്ദേഹം ഉപദേശിച്ചു. ഈശ്വരപൂജ ഹൃദയത്തിലാണു നടക്കേണ്ടത്. അതിനു ക്ഷേത്രത്തില്‍ പോകേണ്ടതില്ല. ഈശ്വര സാമീപ്യത്തിനു പുരോഹിതരുടെ ആവശ്യമില്ല. ശരീരം ക്ഷേത്രമാണെന്നും അതില്‍ കുടികൊള്ളുന്ന ചൈതന്യം ഈശ്വരനാണെന്നും ബസവേശ്വരന്‍ വിശ്വസിച്ചു.

പ്രലോഭനത്തിന്റെ മാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനത്തെ ബസവേശ്വരന്‍ എതിര്‍ത്തു. ദൈവവിശ്വാസികളായി സദാചാരബോധം ഉള്ളവരായി, സ്വതന്ത്രരായി, തുല്യരായി, ജീവിക്കാന്‍ സ്വയം തല്‍പരരാകണമെന്നു മാത്രമാണ് അദ്ദേഹം ഉപദേശിച്ചത്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് ബസവേശ്വരന്റെ ജന്മദിനം. ഈ വര്‍ഷം ഏപ്രില്‍ 20-നാണ് ബസവജയന്തി ഭാരതത്തിലെമ്പാടും ആഘോഷിക്കുന്നത്. ബസവേശ്വരന്റെ ജന്മദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ എല്ലാ വര്‍ഷവും ആഘോഷിക്കുവാന്‍ അനുമതി നല്‍കിയ പ്രധാനമന്ത്രിയെ വിശ്വവീരശൈവ സാംസ്‌കാരിക സമിതി അഭിനന്ദിക്കുന്നു.

Tags: Mahatma Basaveshwara JayantiSocial ReformDiscrimination between men and women
മധു ഇടപ്പോണ്‍
മധു ഇടപ്പോണ്‍
വിശ്വവീരശൈവ സാംസ്‌കാരിക സമിതി സംസ്ഥാന ചെയര്‍മാന്‍ ആണ് ലേഖകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബസവേശ്വര പ്രതിമയില്‍ ആദരമര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
Article

ഇന്ന് മഹാത്മാമ ബസവേശ്വര ജയന്തി: സാമൂഹ്യപരിഷ്‌കരണത്തിന്റെ നായകന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.