Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

ഡോ.എം.വി. നടേശന്‍ by ഡോ.എം.വി. നടേശന്‍
Apr 18, 2026, 08:20 am IST
in Samskriti

ഭക്തിയും സൗന്ദര്യവും ദൈവികതയും നിറഞ്ഞ വൈശാഖ മാസത്തിലെ ശുക്ല പഞ്ചമിയിലാണ് ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികള്‍ പിറവിയെടുത്തത്. പുണ്യം നിറഞ്ഞ ഇതേ മാസത്തില്‍ തന്നെയാണ് ശ്രീബുദ്ധന്‍, രാമാനുജാചാര്യര്‍, ബസവണ്ണ തുടങ്ങിയ മഹാത്മാക്കളും ജനിച്ചത്. സാക്ഷാല്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹത്താല്‍ ശിവഗുരു ആര്യാംബാ ദമ്പതികളുടെ പുത്രനായി ശങ്കരന്‍ പിറന്നത് കാലടിയിലാണ്. അദ്വൈതത്തെ ലോകത്ത് പ്രചരിപ്പിച്ച ആദിശങ്കരാചാര്യരുടെ ജന്മഭൂമി എന്നതിനേക്കാള്‍ അഭിമാന ജനകമായ ഒരു മാഹാത്മ്യം കേരളത്തിനില്ല എന്ന കുമാരനാശാന്റെ നിരീക്ഷണം ഏറെ പ്രാധാന്യമുള്ളതാണ്. ബാല്യത്തിലേ തന്നെ അസാധാരണമായ ബുദ്ധിശക്തിയും ആത്മീയതയോടുള്ള ആകര്‍ഷണവും ഈ കുട്ടി പ്രകടിപ്പിച്ചു. നന്നേ ചെറുപ്പത്തില്‍ തന്നെ അറിവ് നേടണമെന്ന ആഗ്രഹത്തോടെയാണ് ഗുരുവിനെ തേടി ജന്മഭൂമിയായ കാലടിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. യാത്ര സൗകര്യം ഒന്നുമില്ലാതിരുന്ന കാലത്താണ് കാടും മലയും പുഴയുമെല്ലാം കടന്ന് ഇന്നത്തെ മധ്യപ്രദേശിലെ ഓങ്കാരേശ്വരത്തുള്ള നര്‍മ്മദാ നദിയുടെ തീരത്ത് എത്തുന്നത്. അവിടെ തപസ്സു ചെയ്തിരുന്ന ഗോവിന്ദ ഭഗവത് പാദാചാര്യരുടെ സവിധത്തില്‍ എത്തി അദ്ദേഹത്തെ വണങ്ങി. അറിവ് തേടിയെത്തിയ കുട്ടിയുടെ വിനയവും തീക്ഷ്ണബുദ്ധിയും വേദാന്തത്തിന്റെ ആഴങ്ങള്‍ ഗ്രഹിക്കാനുള്ള താല്‍പര്യവും കണ്ട ഗുരു അപാരമായ കാരുണ്യത്തോടെ കുട്ടിയെ ശിഷ്യനായി സ്വീകരിച്ചു . നീയാര്? എന്ന ഒരു ചോദ്യത്തിന് ഈ കുട്ടി പറഞ്ഞ മറുപടി ഗുരുവിനെ ഏറെ ആശ്ചര്യപ്പെടുത്തി. ഞാന്‍ പഞ്ചഭൂതങ്ങളോ ഇന്ദ്രിയങ്ങളോ അല്ല. മംഗളസ്വരൂപിയാണ്.

(ന ഭൂമിര്‍നതോയം നതേജോ നവായു:..
തദേകോവശിഷ്ട: ശിവകേവലോഹം).
ഇത് കേട്ട് സന്തുഷ്ടനായ ആചാര്യന്‍ വേദ വേദാന്തങ്ങളില്‍ ഉപദേശിച്ചിട്ടുള്ള ആത്മജ്ഞാനത്തിന്റെ ദീപം ശിഷ്യനായ ശങ്കരനില്‍ തെളിയിച്ചു. ലോകം മുഴുവന്‍ സുഖം പകരുന്ന ജ്ഞാന ദീപമാണത്. ഗുരുകാരുണ്യം കൊണ്ടാണ് താന്‍ ആനന്ദസ്വരൂപിയാണെന്ന് അനുഭവിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് അചഞ്ചലമായ ഗുരു ഭക്തി മാത്രമാണ് ഏറ്റവും വലിയ സമ്പത്ത്, മറ്റെന്തു കിട്ടിയാലും അത്രയും വരില്ലെന്ന ഉപദേശം ശ്രീശങ്കരാചാര്യര്‍ ലോകത്തിന് നല്‍കി. (മനശ്ചേന്നലഗ്‌നം ഗുരോരഘ്രിപദ്‌മേ തതഃ കിം? തതഃ കിം?).

തുടര്‍ന്നാണ് ഭാരതത്തില്‍ നിലനിന്നിരുന്ന ഗുരു ശിഷ്യ പാരമ്പര്യത്തെ പുനഃപ്രതിഷ്ഠിക്കാന്‍ ആചാര്യ സ്വാമികള്‍ ജൈത്രയാത്ര ആരംഭിച്ചത്. ഭേദങ്ങളില്ലാത്ത പരംപൊരുളിനെ ഓതിയുണര്‍ത്താനാണ് ഉപനിഷത്തുകള്‍, ബ്രഹ്‌മസൂത്രം, ഭഗവദ്ഗീത എന്നിങ്ങനെയുള്ള മൂന്ന് മഹത്തായ കൃതികളുടെ വ്യാഖ്യാനം നടത്തിയത്. ഇതിലൂടെയാണ് വേദാന്തത്തെ ശാസ്ത്രീയവും യുക്തിസഹവുമായ ഒരു പദ്ധതിയായി അദ്വൈതത്തെ ശ്രീശങ്കരാചാര്യര്‍ അവതരിപ്പിച്ചത്. ഈ വ്യാഖ്യാനങ്ങളുടെ ഉള്ളടക്കം വെറും തത്ത്വചിന്ത മാത്രമല്ല; മനുഷ്യന്റെ ആന്തരിക ബോധത്തെ ഉണര്‍ത്തുന്ന മാര്‍ഗദര്‍ശനങ്ങളാണ്. ഇതേ ലക്ഷ്യസാക്ഷാത്ക്കാരത്തിനാണ് ശൈവ വൈഷ്ണവ ശാക്തേയങ്ങളായ സ്‌തോത്രങ്ങളും, മറ്റ് പ്രകരണഗ്രന്ഥങ്ങളും സമ്മാനിച്ചത്. ഭക്തിയും ജ്ഞാനവും ധ്യാനാത്മകതയും ചേര്‍ന്നുള്ള ശ്രീശങ്കര വിജ്ഞാനത്തെ അടുത്തറിഞ്ഞവവരാകട്ടെ ആചാര്യ സ്വാമികളെ തത്ത്വചിന്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഹൃദയസ്പര്‍ശിയായ ഭക്തകവിയായും കാണുന്നു. ”ഭജ ഗോവിന്ദം”, ”സൗന്ദര്യലഹരി”, ”ദക്ഷിണാമൂര്‍ത്തി സ്‌തോത്രം” തുടങ്ങിയ കൃതികള്‍ ദാര്‍ശനിക ഗരിമയുള്ള ഭക്തിയെ പ്രകടിപ്പിക്കുന്നവയാണ്. വിവേകചൂഡാമണി, ഉപദേശസാഹസ്രി, ആത്മബോധം, തത്ത്വബോധം പോലുള്ള പ്രകരണഗ്രന്ഥങ്ങള്‍ ആത്മബോധം ഉണര്‍ത്താനുള്ള ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇങ്ങനെ ജ്ഞാനവും ഭക്തിയും സമന്വയിക്കുന്ന ശ്രീശങ്കരവാങ്മയം മാനവരാശിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നവയാണ്.

ഭാരതത്തിന്റെ വ്യത്യസ്തമായ വിശ്വാസധാരകളെ ഐക്യഭാവനയോടെ ആത്മീയതയുടെ അടിസ്ഥാനത്തില്‍ ഉറപ്പാക്കുന്നതിനാണ് ആചാര്യ സ്വാമികള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജ്ഞാന കേന്ദ്രങ്ങള്‍ (ശൃംഗേരി, ദ്വാരക, പൂരി, ജ്യോതിര്‍മഠം തുടങ്ങിയ മഠങ്ങള്‍) സ്ഥാപിച്ചത്. ഭക്തിയുടെയും ആരാധനയുടേയും പേരിലാണല്ലോ എക്കാലവും അന്ധവിശ്വാസവും അനാചാരങ്ങളും സംഘര്‍ഷങ്ങളും നടക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരമായാണ് വിവിധ ആരാധനാ സമ്പ്രദായങ്ങളുടെ ഏകീകരണം നടത്തി ആരാധകളെല്ലാം ഒരേ സത്യത്തിലേക്കുള്ള വഴികളാണെന്ന് ബോധിപ്പിച്ചത്. ഒരേ ചൈതന്യം തന്നെയാണ് ബ്രഹ്‌മ വിഷ്ണു മഹേശ്വരന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്.
സമൂഹത്തില്‍ രൂഢമൂലമായ അന്ധവിശ്വാസവും അനാചാരങ്ങളും ഇല്ലായ്‌മ ചെയ്താലേ ഏകാത്മകത എന്ന തിരിച്ചറിവ് ഉണ്ടാകൂ. ശ്രീ ശങ്കരന്‍ വിവിധ സമ്പ്രദായങ്ങളിലുള്ള പണ്ഡിതന്മാരുമായി മഹത്തായ സംവാദങ്ങള്‍ നടത്തിയത് അജ്ഞാനത്തെ ഇല്ലാതാക്കാനാണ്. ശ്രുതി, യുക്തി അനുഭവം ഇവയുടെ അടിസ്ഥാനത്തിലാണ് സത്യദര്‍ശനത്തെ അവതരിപ്പിക്കുന്നത്. നാം കാണുന്നതും കേള്‍ക്കുന്നതും ബ്രഹ്‌മചൈതന്യമല്ലാതെ മറ്റൊന്നുമല്ല. ഓരോരുത്തരും എല്ലാ ജീവജാലങ്ങളുടേയും നന്മക്കായി പ്രവര്‍ത്തിക്കണം (സര്‍വഭൂതഹിതേ രതഃ). ഓരോ ജീവിയിലും ഭഗവാനെ കാണുക. ഭഗവാനില്‍ ജീവജാലങ്ങളേയും കാണുക. (ജന്തുഷു ഭഗവത് ഭാവം ഭഗവതി ഭൂതാനി പശ്യതി). വിലാപരഹിതമായ ചിന്തയാണ് ഒരുവന്‍ നേടേണ്ട വലിയ സമ്പത്ത്. ജീവിത ദുഃഖത്തില്‍ നിന്ന് എങ്ങനെ മറികടക്കാമെന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം. ഇത്തരം ആശയങ്ങളാണ് മണ്ഡനമിശ്രന്‍ അടക്കമുള്ളവരുമായി നടത്തിയ സംവാദത്തില്‍ ആചാര്യ സ്വാമികള്‍ മുന്നില്‍ വെച്ചത്. ഇതെല്ലാം കാണിക്കുന്നത് മനുഷ്യ സാധ്യതയുടെ ദാര്‍ശനികനാണ് ശങ്കരാചാര്യര്‍ എന്നാണ്.

ശ്രീശങ്കരന്റെ ഉപദേശത്തിന്റെ കേന്ദ്രബിന്ദു ശാന്തിയും സമാധാനവും ഏകത്വദര്‍ശനവുമാണ്. അതിനായുള്ള അറിവ് ഓരോരുത്തരും നേടണം. ലോകത്തു കാണുന്ന വൈവിധ്യങ്ങള്‍ ഉപാധിമാത്രമാണെന്നും, ആന്തരികമായി എല്ലാം ഒരേ പരമസത്യത്തിന്റെ പ്രകടനമാണെന്നും അപ്പോഴാണ് ഒരുവന് ബോധ്യമാകുന്നത്. ഈ തിരിച്ചറിവാണ് ലോകസമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനം.

ശ്രീ ശങ്കരന്റെ ഏകത്വദര്‍ശനം മാനവ സമൂഹത്തിന് ദീപസ്തംഭം പോലെ വഴികാട്ടുന്നതാണ്. ഏകത്വം തന്നെയാണ് സമാധാനത്തിന്റെയും ആധാരം. അതിനാല്‍, ശങ്കരനെ പഠിക്കുന്നത് ചരിത്രപഠനം മാത്രമല്ല. അത് മനുഷ്യന്റെ സ്വയം അറിവിലേക്കുള്ള ആത്മയാത്രയാണ്. ഇത് പ്രയോഗത്തില്‍ വരുത്താനാണ് പിന്നീട് കടന്നു വന്ന മഹാത്മാക്കള്‍ പരിശ്രമിച്ചത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ രീതിയുടെ ചര്‍വിത ചര്‍വണമായല്ല, മനുഷ്യരുടെ ദൈനംദിന ജീവിതത്തെ മൂല്യവത്താക്കി മാറ്റാന്‍ ഉപകരിക്കുന്ന തരത്തിലാണ് യുഗ പുരുഷന്മാരായവര്‍ വേദാന്തത്തെ ഉപദേശിച്ചത്.

ചിക്കാഗോ മതമഹാസമ്മേളനത്തില്‍ (1893) സ്വാമി വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ച ”സര്‍വമത സമന്വയം” എന്ന ഏകതയുടെ മന്ത്രവും, സര്‍വമത സമ്മേളനത്തില്‍ (1924)’പലമതസാരവുമേകം” എന്ന് ശ്രീനാരായണ ഗുരുദേവന്‍ അരുളിയതും, ലോക സമാധാന സമ്മേളനത്തില്‍ ( 197071) ‘ലോക സമാധാനം ഏകത്വബോധത്തിലൂടെ” എന്ന് നടരാജ ഗുരുവും സ്വീകരിച്ചതും അദ്വൈതത്തിന്റെ സന്ദേശം തന്നെയാണ്. ഐക്യ രാഷ്‌ട്ര സഭാ ദിനത്തോടനുബന്ധിച്ച് (1966 ഒക്ടോബര്‍ 23) ഐക്യ രാഷ്‌ട്ര സഭയില്‍ ശങ്കര ദര്‍ശനത്തെ അധികരിച്ച് കാഞ്ചി ശങ്കരാചാര്യര്‍ ചന്ദശേഖരേന്ദ്ര സരസ്വതി രചിച്ച് എം.എസ്. സുബ്ബലക്ഷ്മി ആലപിച്ച മനോഹരമായൊരു സമാധാന ഗാനമുണ്ട്.

മൈത്രീം ഭജത അഖിലഹൃജ്ജേത്രീം ആത്മവദേവ പരാനപി പശ്യത
യുദ്ധം ത്യജത സ്പര്‍ദ്ധാം ത്യജത ത്യജത പരേഷ്വക്രമമാക്രമണം
ജനനീ പൃഥിവീ കാമദുഘാസ്‌തേ ജനകോ ദേവഃ സകലദയാലുഃ
ദാമ്യത ദത്ത ദയധ്വം ജനതാഃ
ശ്രേയോ ഭൂയാത് സകലജനാനാം.
ഓരോരുത്തരും പരസ്പരം ഹൃദയങ്ങളെ കീഴടക്കുന്ന തരത്തില്‍ സൗഹൃദം പുലര്‍ത്തുക.

മറ്റുള്ളവരെ സ്വന്തം ആത്മാവിനെപ്പോലെ കാണുക. യുദ്ധം ഉപേക്ഷിക്കുക, മത്സരം ഉപേക്ഷിക്കുക, മറ്റുള്ളവരോടുള്ള ആക്രമണവാസന ഉപേക്ഷിക്കുക. ഭൂമി മാതാവാണ്, ആഗ്രഹങ്ങള്‍ നല്‍കുന്നവളാണ്. ദൈവം ദയയുമുള്ള പിതാവാണ്. പ്രിയപ്പെട്ട ജനങ്ങളേ, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, ദാനം ചെയ്യുക, ദയ കാണിക്കുക. എല്ലാവര്‍ക്കും മംഗളം ഭവിക്കട്ടെ.

മതം, അധികാരം, സമ്പത്ത്, ദുരാഗ്രഹം എന്നിവയുടെ പേരില്‍ സംഘര്‍ഷങ്ങളും അസഹിഷ്ണുതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുവേയും, യുദ്ധ സംഘര്‍ഷം അലട്ടുന്ന ഇന്നത്തെ ലോകത്ത് വിശേഷിച്ചും ശ്രീശങ്കര ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ ഈ സവിശേഷത അറിയുന്നത് കൊണ്ടാണ് യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ ഭാരതത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും.
(നാളെ -ശ്രീശങ്കരന്‍: ആഗമാനന്ദ സ്വാമിയുടെ ദൃഷ്ടിയില്‍)

Tags: Jagat Guru Sree ShankaraThe beacon of the philosophy of onenessSivaguru Aryamba coupleജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികള്‍
ഡോ.എം.വി. നടേശന്‍
ഡോ.എം.വി. നടേശന്‍
(കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല റിട്ട.പ്രൊഫസര്‍) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.