കോഴിക്കോട്: ട്രെയിനില്‍ കടത്തിയ നാല്‍പ്പതു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. നേത്രാവതി എക്‌സ്പ്രസിലാണ് സംഭവം. മഹാരാഷ്‌ട്ര സ്വദേശികളായ സ്വാജിത് ഗെയ്‌സിംഗ്, മാധവ് സദാശിവ എന്നിവരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
സംശയകരമായ സാഹചര്യത്തില്‍ കണ്ട മഹാരാഷ്‌ട്ര സ്വദേശികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇവരെ ചേദ്യം ചെയ്‌തെങ്കിലും നോട്ടീസ് നല്‍കി വിട്ടു.
രാവിലെ പതിനൊന്നിന് ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ പതിവ് പരിശോധന നടത്തുന്നതിനിടെ വന്‍ തുക കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.















