ന്യൂദൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് അദ്ദേഹം കുവൈറ്റ് വിദേശകാര്യ മന്ത്രിയോട് നന്ദി പറഞ്ഞു. നിലവിലെ സാഹചര്യം ഇരുവരും ചർച്ച ചെയ്തു.
“കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാ ജാബർ അൽ-അഹ്മദ് അൽ-സബാഹുമായി നല്ല സംഭാഷണം നടത്തി. പ്രാദേശിക സാഹചര്യത്തിലും ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്,” – വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എഴുതി.
ഇതിന് ശേഷം എസ്. ജയശങ്കർ സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണനുമായും സംസാരിച്ചു. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ഒരു പ്രധാന ചർച്ച നടത്തിയതായി ഡോ. ജയശങ്കർ പറഞ്ഞു.
അതേ സമയം തന്നെ പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശപ്രകാരം വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളുമായി ഇടപഴകുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
















