1. “ടൺ കണക്കിന് സ്വർണം അല്ലേ അമ്പലങ്ങളിൽ ഉള്ളത്. ക്രൈസ്തവ സഭകൾ പണം പൂഴ്‌ത്തി വെയ്‌ക്കുക അല്ല”.
ഇന്ത്യയിലെ അമ്പലങ്ങളിൽ ഉള്ളത് എങ്ങ് നിന്നും കട്ടും മോഷ്ടിച്ചും, യുദ്ധത്തിൽ കൊള്ളയടിച്ചും കൊണ്ടുവന്നതല്ല. അത് ഇവിടുത്തെ വിശ്വാസികളുടെ തന്നെ പണമാണ്. അത് കൊള്ളയടിക്കാൻ ആണ് ഇസ്ലാമിക അധിനിവേശക്കാരും, വസ്‌കോഡ ഗാമാ മുതൽ ബ്രിട്ടീഷുകാർ വരെ ഇന്ത്യയിൽ എത്തിയത്. അതിൽ കുറെയെല്ലാം അവർ കൊള്ളയടിച്ചു കൊണ്ട് പോകുകയും ചെയ്തു.
പിന്നെ, ഇവിടുത്തെ ക്ഷേത്രങ്ങൾ സേവനങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന് ആരാണ് പറഞ്ഞത്..?
ക്രിസ്ത്യൻ സഭകൾ നടത്തുന്ന ആശുപത്രികളെക്കാൾ കൂടുതൽ ഇവിടുത്തെ ഹൈന്ദവ സംഘടനകൾ നടത്തുന്നുണ്ട്. രാമകൃഷ്ണ മിഷൻ, സത്യ സായി ബാബ ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ, സത്യ സായി ബാബ ഹോസ്പിറ്റൽ പോലെ എത്രയോ വലിയ ആശുപത്രികൾ.
ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഗ്രൂപ്പ് എന്ന് പറയുന്നത് വിദ്യാഭാരതി ഗ്രൂപ്പ്, ദയനന്ത് ആംഗ്ലോ വേദിക് സ്കൂൾ ഒക്കെയാണ്. അല്ലാതെ ക്രിസ്ത്യൻ സഭകൾക്ക് ആണ് ഇന്ത്യയിലെ മുഴുവൻ വിദ്യാഭ്യാസത്തിന്റെയും കുത്തകാവകാശം എന്നൊന്നും തെറ്റിദ്ധരിക്കേണ്ട.
ഇതൊന്നും കൊട്ടിഘോഷിച്ച് ആരും നടക്കുന്നില്ല എന്ന് മാത്രം. ‘വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാതിരിക്കട്ടെ’ എന്ന ബൈബിൾ വചനം പ്രാവർത്തികം ആക്കുന്നത് ഹൈന്ദവ സംഘടനകൾ ആണ്.
ക്രിസ്ത്യൻ സഭകൾ ഇല്ലെങ്കിൽ ഇന്ത്യയിൽ മെഡിക്കൽ, വിദ്യാഭ്യാസ സേവനങ്ങൾ നിന്ന് പോകും എന്ന പ്രചരണം ഒക്കെ വെറും പൊള്ളയാണ് എന്ന് മനസ്സിലായില്ലേ..!
കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ മുഴുവൻ ആസ്തി എത്രയെന്ന് വെളിപ്പെടുത്താൻ തയാറുണ്ടോ..?
2. “വിദേശ പണം വാങ്ങുന്ന ക്രൈസ്തവ NGO മാർ എന്ത് രാജ്യദ്രോഹമാണ് ചെയ്തത്”..?
സൗമ്യനും ശാന്ത സ്വഭാവക്കാരനും ഒക്കെയായിരുന്ന നമ്മുടെ
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ പൊട്ടിത്തെറിച്ച രണ്ട് അവസരങ്ങളെ ഉണ്ടായിട്ടുള്ളൂ, അതിൽ ഒന്നായിരുന്നു, കൂടംകുളം ആണവ പദ്ധതിക്ക് എതിരെ നടന്ന സമരത്തിന് പിന്നിലുള്ള വിദേശ ബന്ധത്തെ കുറിച്ച് സമരം നടന്ന 2012 ൽ അദ്ദേഹം നടത്തിയ പ്രസ്താവന.
അതിൽ 4 NGO കൾക്ക് എതിരെ അന്ന് കേസെടുത്തു. ക്രിസ്ത്യൻ സഭകൾ ആയിരുന്നു ആ സമരത്തിന് നേതൃത്വം നൽകിയത് എന്നത് പരസ്യമായ രഹസ്യം ആയിരുന്നു. പള്ളികളിൽ ഉൾപ്പെടെ സമരക്കാർ തമ്പടിച്ചു.
Foreign Contributions Regulation Act (FCRA) നിയമം ഉപയോഗിച്ച് വലിയ തോതിൽ വിദേശ പണം സ്വീകരിച്ചു. ചാരിറ്റിക്ക് എന്ന് പറഞ്ഞ് എത്തിയ പണം ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക ആയിരുന്നു ചെയ്തത്.
..
സമാനമായ മറ്റൊരു സമരം ആയിരുന്നു 2018 ൽ തൂത്തുക്കൂടിയിൽ നടന്ന ആന്റി sterlite സമരം. അത് പോലീസ് വെടിവെപ്പിൽ കലാശിച്ചു. അതിനും നേതൃത്വം നൽകിയത് സഭകൾ ആയിരുന്നു. രാജ്യത്തെ കോപ്പർ നിർമാണ മേഖല തന്നെ അവർ തകർത്തു കളഞ്ഞു.
കേരളത്തിൽ വിഴിഞ്ഞം പദ്ധതിക്ക് എതിരെ സഭകൾ സമരം ചെയ്തത് ഓർക്കുന്നില്ലേ..?
ഇതിനെല്ലാം പിന്നിൽ ഉണ്ടായിരുന്നത് വിദേശ പണം വാങ്ങിയ ക്രിസ്ത്യൻ സംഘടനകൾ ആയിരുന്നു. മൻമോഹൻ സിംഗ് കോൺഗ്രസ് നേതാവ് ആയിരുന്നത് കൊണ്ട് ഇരവാദം ഇറക്കിയില്ല എന്ന് മാത്രം.
വിദേശ പണം വാങ്ങി രാജ്യദ്രോഹപരമായ കാര്യങ്ങൾ ക്രിസ്ത്യൻ NGO കൾ ചെയ്യുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം..?
3. “വിദേശ പണം വാങ്ങിയിട്ട് ക്രിസ്ത്യൻ സഭകൾ സേവനം ചെയ്യുന്നത് ഇന്ത്യക്കാർക്ക് വേണ്ടിയല്ലേ”..?
‘സേവനം’ എന്ന വാക്ക് ഉപയോഗിക്കരുത്. ‘കച്ചവടം’ എന്ന വാക്ക് ആണ് ഉപയോഗിക്കേണ്ടത്. നിങ്ങൾ നിങ്ങളുടെ സേവനം (കച്ചവടം) നിർത്തണം എന്ന് ആരെങ്കിലും പറഞ്ഞോ..? വിദേശ പണത്തിന്റെ കണക്കുകൾ സുതാര്യമായിരിക്കണം എന്നല്ലേ പറഞ്ഞുള്ളൂ..? വിദേശ പണത്തിന്റെ കണക്ക് അറിയാൻ രാജ്യത്തിന് അവകാശം ഇല്ലേ..? അത് ഇവിടുത്തെ വിശ്വാസികളുടെ കൂടെ ആവശ്യം ആണ്.
4. “ക്രൈസ്തവ സഭകൾ വിദേശ പണം വാങ്ങി ഇന്ത്യയിൽ നടത്തുന്ന സേവനങ്ങൾ നടത്തരുത് എന്ന ഹിന്ദുത്വ ഐഡിയോളജിയുടെ നിർബന്ധിത അടിച്ചേൽപ്പിക്കൽ ആണ്”.
ഹിന്ദുക്കൾ ഉള്ളിടത്ത് അല്ലാതെ വേറെ ഏത് മതവിഭാഗം ഉള്ളിടത്താണ് ഇന്ത്യയിൽ ക്രിസ്ത്യൻ മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്..?
കേരളത്തിൽ നിന്ന് സുവിശേഷം പ്രസംഗിക്കാൻ വണ്ടി കയറിയാൽ ആ വണ്ടി ചെന്ന് നിൽക്കുക ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രം ആയിരിക്കും. അവിടെ മാത്രമേ സുവിശേഷം പ്രസംഗിക്കാൻ പറ്റൂ.
ഹൈദരാബാദിലും, കാശ്മീരിലും, ലക്നൗവിലും, അലിഗഡിലും, എന്തിനേറെ പറയുന്നു നമ്മുടെ മലപ്പുറത്തു പോലും ഇവർക്ക് സുവിശേഷം പ്രസംഗിക്കേണ്ട.
മലപ്പുറം ആകുമ്പോൾ ട്രെയിനിന്റെ വിൻഡോ താഴ്‌ത്തി കിടന്നുറങ്ങും.
സഭകൾ പണിത ഭൂരിഭാഗം സ്കൂളുകളുടെ സ്ഥലവും, അതിന് വേണ്ട സാമഗ്രികളും ഒക്കെ സൗജന്യമായി നൽകിയത് ഇവിടുത്തെ ഹൈന്ദവ രാജാക്കന്മാർ ആണെന്ന് മറക്കരുത്. കോട്ടയം ചെറിയ സെമിനാരിയിൽ പോയാൽ അതിന്റെ രേഖകൾ ഇപ്പോഴും കാണാം.
ഇരവാദം ആണെങ്കിലും ഇമ്മാതിരിയുള്ള വർത്തമാനം ശുദ്ധ നന്ദികേട് ആണ്.
5. “മനുഷ്യത്വപരമല്ലാത്ത സമീപനം ആണ്”
മനുഷ്യത്വം പറയാൻ ഏറ്റവും അർഹരായവർ നിങ്ങൾ പുരോഹിത വർഗം തന്നെയാണ്.
നിങ്ങൾക്ക് സുവിശേഷം പ്രസംഗിക്കാൻ വിദേശ പണം വേണം, സേവനം (കച്ചവടം) നടത്താനും വിദേശ പണം വേണം. അതേസമയം നിങ്ങൾ നടത്തുന്ന ‘സേവനങ്ങൾ’ കൃത്യമായി കാശ് എണ്ണി മേടിച്ചിട്ട് തന്നെയാണ്. എത്ര പാവപെട്ടവർക്ക് സൗജന്യമായി നിങ്ങൾ ചികിത്സ നൽകുന്നു..? സഭകൾ നടത്തുന്ന കോളേജുകളിലും, സ്കൂളുകളിലും ജോലി ലഭിക്കാൻ എത്രയോ ലക്ഷങ്ങൾ ആണ് നിങ്ങൾ എണ്ണി വാങ്ങുന്നത്..?
സഭാ വിശ്വാസികളായ നഴ്സുമാർ സഭകൾ നടത്തുന്ന ആശുപത്രികൾക്ക് മുന്നിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് മാസങ്ങളായി സമരം ചെയ്യുന്നു, അവരെ കണ്ടില്ലെന്ന് നടിക്കുന്ന നിങ്ങളാണോ മനുഷ്യത്വം പ്രസംഗിക്കുന്നത്..?
മത തീവ്രവാദികൾ ജോസഫ് മാഷിനോടും കുടുംബത്തോടും ചെയ്ത ക്രൂരതയെക്കാൾ വലിയ ക്രൂരത ആണ് സഭാ ആ കുടുംബത്തോട് ചെയ്തത്.
റോബിൻ എന്ന വൈദികൻ പ്രായ പൂർത്തി ആകാത്ത പെൺകുട്ടിയിൽ ഉണ്ടാക്കിയ ദിവ്യ ഗർഭം ഏറ്റെടുക്കാൻ ആ പെൺകുട്ടിയുടെ പിതാവിനെ സഭ നിർബന്ധിച്ച ക്രൂരതയൊക്കെ ആരും മറന്നിട്ടില്ല.
അങ്ങനെ ഉള്ള നിങ്ങളാണോ മനുഷ്യത്വം പറയുന്നത്..?
നിങ്ങൾ രാഷ്‌ട്രീയം പറഞ്ഞാൽ കൃത്യമായി മറുപടി ഉണ്ടാകും. അപ്പോൾ പിന്നെ സൈബർ ആക്രമണം, ഭീഷണി, ന്യുനപക്ഷ പീഡനം എന്നൊക്കെ പറഞ്ഞ് ഇരവാദം ഇറക്കിയിട്ട് കാര്യമില്ല.
നിങ്ങളോട് സേവനം നിർത്താനോ, സ്ഥാപനങ്ങൾ അടച്ചു പൂട്ടാനോ ഒന്നുമല്ല പറഞ്ഞത്, കിട്ടുന്ന വിദേശ പണത്തിന്റെ കൃത്യമായി കണക്കുകൾ കാണിക്കണം, ഇല്ലെങ്കിൽ നിയമ പ്രകാരം ഇടപെടും എന്നേ പറഞ്ഞിട്ടുള്ളൂ. ഇത് എല്ലാം മതവിഭാഗങ്ങൾക്കും ബാധകം ആണെന്നിരിക്കെ ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി..?
രാജ്യത്തെ നിയമങ്ങൾക്ക് അതീതാരാണ് നിങ്ങൾ എന്നത് ഒക്കെ വെറും തോന്നൽ ആണ്. നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നേരെ നരകത്തിലേക്ക് പോകും എന്നും കരുതേണ്ട.
നിങ്ങൾക്ക് FCRA നിയമം വന്നപ്പോൾ കേന്ദ്രവുമായി മാന്യമായ ചർച്ചകൾ നടത്താമായിരുന്നു. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. അപ്പോൾ നിങ്ങൾ രാഷ്‌ട്രീയം കളിക്കാൻ പോയി. ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!
വിദേശ പണത്തിന്റെ കൃത്യമായ കണക്കുകൾ രാജ്യത്തിന് മാത്രമല്ല, വിശ്വാസികൾക്കും അറിയണം, അത് ചോദിക്കുമ്പോൾ ഇരവാദം ഇറക്കിയത് കൊണ്ടോ, ശാപ വാക്കുകൾ ചൊരിഞ്ഞത് കൊണ്ടോ ഒരു കാര്യവുമില്ല.
Jithin K Jacob
















