അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ തെരുവ് നായയുടെ കടിയേറ്റ ജർമ്മൻ വിനോദസഞ്ചാരി ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സർക്കാർ ആശുപത്രിയിൽ നിന്ന് പൂർണ്ണമായും സൗജന്യവും വേഗത്തിലുള്ളതുമായ ചികിത്സ ലഭിച്ചതായും, അത് “ശ്രദ്ധേയവും” “അതിശയകരമാംവിധം കാര്യക്ഷമവുമാണ്” എന്നാണ് ജർമ്മൻ പൗരൻ ഡേവിഡ് നെബൽ വൈറൽ റീലിൽ പറഞ്ഞത്.
പ്രഥമശുശ്രൂഷ മുതൽ ആന്റി റാബിസ് വാക്സിനേഷൻ വരെയുള്ള ആവശ്യമായ എല്ലാ ചികിത്സകളും വേഗത്തിലും സൗജന്യമായും നൽകി. ആശുപത്രി ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചു, ഇത്രയും വേഗത്തിലും വൃത്തിയോടെയും ചികിത്സ ലഭിച്ചതിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു,” എന്നും നെബൽ വീഡിയോയിൽ പറഞ്ഞിരുന്നു.
അതിനു പിന്നാലെ കാര്യമറിയാതെ മലയാളിയായ സഖാവ് അത് കേരളമാണെന്ന് പറഞ്ഞ് രംഗത്തെത്തി . ‘ അത് കേരളം ആയിരിക്കണം. ഇന്ത്യയെന്നുമാത്രം പറയരുത്, കേരളം എന്നുപറയണം, അത് ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടാക്കും. ഇന്ത്യ ഒരുപാട് യൂണിയന്‍ ചേരുന്ന രാജ്യമാണ്, അതിലേറ്റവും മികച്ച ഭരണമുളളത് കേരളത്തിലാണ്”.. ഇതായിരുന്നു സഖാവിന്റെ കമന്റ്.
അതിനു പിന്നാലെ ഇത്രയും മികച്ച ചികിത്സ ലഭിച്ച സ്ഥലം കേരളമല്ലെന്നും ഗുജറാത്തിലെ സൂററ്റാണെന്നും നെബൽ വ്യക്തമാക്കി. ഇതോടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനക്കാരും സഖാവിന് മറുപടി നൽകാൻ എത്തി.
















