കൊച്ചി: എറണാകുളം നെട്ടൂര്‍ മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി.നെട്ടൂരില്‍ നിന്നും വിരണ്ടോടിയ പോത്ത് പ്രധാന ഹൈവേയിലൂടെ വൈറ്റില വരെ ഓടി.ശനിയാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം.
വിരണ്ടോടിയ പോത്തിനെ കണ്ട് വാഹനങ്ങള്‍ വഴിമാറി പോയതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി. തിരക്കേറിയ സമയത്താണ് പോത്ത് വിരണ്ടോടിയത്.വൈറ്റില തൈക്കുടത്തിന് സമീപമുളള വീട്ടിലേക്കാണ് പോത്ത് ഓടിക്കയറിയത്.
ഗേറ്റ് തുറന്നുകിടന്ന വീട്ടിലെ വാട്ടര്‍ ടാങ്കില്‍ പോത്ത് വീണു.പിന്നാലെയെത്തിയ ഉടമകള്‍ പോത്തിനെ കയറിട്ട് വലിച്ചു കയറ്റി. പോത്തിനെ പിടിച്ചു കെട്ടാന്‍ ശ്രമിച്ച ഉടമകളിലൊരാളുടെ കൈയ്‌ക്ക് പരിക്കേറ്റു.
















