കോഴിക്കോട്:നാദാപുരത്ത് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു.പുളിയാവ് പുഴയിലാണ് അപകടം.
അരീക്കുണ്ട് സ്വദേശികളായ അന്‍സാര്‍, ഭാര്യ സുഹാദ, സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് മുങ്ങിമരിച്ചത്. തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു.
കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ അന്‍സാറും ഭാര്യയും മുങ്ങിപ്പോവുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. ഇവരുടെ മൃതശരീരം നാദാപുരം ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയില്‍ നിന്നും പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.
















