ധുരന്ധർ 2 വിന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് പിന്നാലെ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തെത്തി ബോളിവുഡ് സൂപ്പർസ്റ്റാർ രൺവീർ സിംഗ്. സർസംഘചാലക് മോഹൻ ഭഗവതുമായും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി.വെളുത്ത കുർത്തയും, പൈജാമയും ധരിച്ച് നാഗ്പൂരിലെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിയോടെ നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ രൺവീർ അവിടെ നിന്ന് നേരിട്ട് മഹൽ പ്രദേശത്തുള്ള ആർ എസ് എസ് ആസ്ഥാനത്തേക്ക് എത്തി. ഏകദേശം ഒന്നര മണിക്കൂർ രൺവീർ മോഹൻ ഭാഗവതിനൊപ്പം ചെലവഴിച്ചു.
കൂടിക്കാഴ്ചയ്‌ക്ക് പുറമേ, സംഘത്തിന്റെ പ്രവർത്തനങ്ങൾ, വിവിധ സേവനങ്ങൾ, താഴെത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും രൺവീർ സംസാരിച്ചു . രേഷിംബാഗിലുള്ള ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിർ സന്ദർശിച്ച് അവിടെ, ഡോ. കെ.ബി. ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
















