Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 06:52 am IST
in Samskriti

എറണാകുളം ജില്ലയിൽ പുരാതനമായ രാജകൊട്ടാരങ്ങളുടെ കലവറയായ തൃപ്പൂണിത്തുറയിൽ ഹിൽ പാലസിൽ നിന്നും ആറുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ ചോറ്റാനിക്കരയിൽ മൂവ്വുലകങ്ങൾക്കും അനുഗ്രഹമേകി ശക്തി സ്വരുപിണിയായി വിളങ്ങുന്ന ജഗദംബിക! രാവിലെ ‘സരസ്വതിയും’ ഉച്ചയ്‌ക്ക് ‘ലക്ഷിമിയും’സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ആ അഭീഷ്ട വരദായിനി!

കാട്ടുജാതിക്കാരനായ കണ്ണപ്പൻ അപഹരിച്ചെടുത്ത ഒരു പശു കിടാവ് കാട്ടിലേക്ക് ഓടിപോയി. കാട് മുഴുവൻ തിരഞ്ഞെങ്കിലും കാണാൻ കഴിയാതെ സന്ധ്യക്ക് തിരിച്ചെത്തിയ കണ്ണപ്പൻ ആ ദിവ്യധേനുവിനെ വീട്ടിൽ കണ്ടെത്തി.മകൾ മണിമങ്കയുമായി കളിയാടുന്ന ആ പശുക്കുട്ടിയെ കണ്ണപ്പൻ മകൾക്കു തന്നെ നൽകി. പക്ഷെ അന്നു രാത്രി മണിമങ്ക മരിച്ചു! പശുക്കിടാവ് അപ്രത്യക്ഷമാകുകയും ചെയ്തു. പശുക്കിടാങ്ങളെ കാളിക്കു ബലികൊടുത്തതിന്റെ ശിക്ഷയാണ് ഇതെല്ലാമെന്നു മനസിലാക്കിയ കണ്ണപ്പൻ ആ ദിവ്യമായ ‘കല്ല്’ പൂജിച്ചു. കണ്ണപ്പന്റെ കാലശേഷം വർഷങ്ങൾ കഴിഞ്ഞു പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്‌ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയ്തുവത്രെ!

എടത്ത നമ്പൂതിരി പ്രശ്‍നം വച്ചപ്പോൾ അത് ദേവി ചൈതന്യമാണെന്ന് തെളിയുകയും ഇന്നത്തെ പവിഴമല്ലിത്തറയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അടുത്ത് കിടന്ന ഒരു കണ്ണൻ ചിരട്ടയിൽ ആദ്യ നൈവേദ്യം അർപ്പിക്കുകയും ചെയ്തു. അതിന്റെ ഓർമയ്‌ക്കായി അവിടെ ഇന്നും കണ്ണൻ ചിരട്ടയിൽ നൈവേദ്യമുണ്ടത്രെ!

ശ്രീ ശങ്കരാചാര്യരുടെ പുറകെ തിരിഞ്ഞു നോക്കില്ലെന്ന ഉറപ്പിൽ നടന്ന ദേവിയെ, ചിലങ്കയുടെ നാദം കേൾക്കാത്തതിനെ തുടർന്ന് തിരിഞ്ഞു നോക്കുകയും ദേവി അവിടെ-ഇന്നത്തെ കൊല്ലൂരിൽ -മൂകാംബികയായി പ്രതിഷ്ഠിതയാക്കുകയും ചെയ്തു. ആചാര്യരുടെ ആഭ്യർത്ഥ മാനിച്ച്‌ എന്നും രാവിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നു കൊള്ളാമെന്ന് ദേവി ഉറപ്പു നൽകുകയും ചെയ്തു!

കീഴ്‌ക്കാവിനെക്കുറിച്ചുമുണ്ട് ഐതീഹ്യം! ഗുപ്തൻ നമ്പൂതിരിപ്പാടിൻറെ പുറകെ ശൃംഗാര ഭാവത്തിൽ കൂടിയ സ്‌ത്രീ യക്ഷിയാണെന്ന് തന്റെ ഗുരു നൽകിയ തോർത്തു വീശി ചോറ്റാനിക്കര വരെ ഭയന്നോടിയ നമ്പൂതിരിയെ വാതില്ക്കൽ വച്ച് യക്ഷി പിടികൂടിയത്രെ! ഉഗ്രരൂപിണിയായി മഹാകാളിയായി അവതരിച്ചു. ചോറ്റാനിക്കരയമ്മ കീഴ്‌ക്കാവിൽ വച്ച് ആ യക്ഷിയെ നിഗ്രഹിക്കുകയും തല വെട്ടി കുളത്തിൽ എറിയുകയും ചെയ്തു. അങ്ങനെ യക്ഷികുളമെന്ന പേരും വന്നു. പിന്നീട് മഹാദേവി കുളത്തിൽ മുങ്ങിയെന്നും ശങ്കരാചാര്യർ ദേവിയുടെ ബിംബം മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്തുവെന്ന് ഐതീഹ്യം!

അങ്ങനെ എത്ര കഥകൾ! എത്രയോ അനുഗ്രഹ വർഷങ്ങൾ ! കീഴ്‌ക്കാവിൽ ആര്യവേപ്പും നാരങ്ങയും മുളകുമാണ് പ്രധാനം.അവിടെ ഒഴിയാത്ത ഒരു ബാധകളും ഇല്ല . ദിനം പ്രതി എത്രയോ പേരാണ് ബാധോപദ്രവശാന്തിക്കായി അവിടെ എത്തുന്നത്. ഉത്രം നാളിൽ കൊടിയിറങ്ങുന്ന ഉത്സവനാളുകളിൽ ഒൻപതു ദിവസവും ആറാട്ടുള്ള ക്ഷേത്രമെന്ന സവിശേഷതയുമുണ്ട്. ദീർഘമാംഗല്യത്തിനും സുമംഗലി ആവാനുമൊക്കെ സ്ത്രീകൾ വന്നു കുമ്പിടുന്ന മകം തൊഴൽ ഏറെ പ്രസിദ്ധമാണ്. വിഷ്ണുവും ശിവനും ബ്രഹ്മാവും ശാസ്താവും സുബ്രഹ്മണ്യനും ഗണപതിയും ഒക്കെ ഈ പ്രതിഷ്ഠയിൽ കുടികൊള്ളുന്നുവത്രെ.

Tags: Chottanikkara temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.