തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു.പൊലീസ് ആസ്ഥാനത്ത് പാറാവ് ഡ്യൂട്ടിലുണ്ടായിരുന്ന കിരണിനാണ് സസ്പന്‍ഷന്‍.
വാഹനം പാര്‍ക്ക് ചെയ്തതിലെ തര്‍ക്കമാണ് ഇരുവരും തമ്മിലുളള സംഘര്‍ഷത്തില്‍ എത്തിയത്.ട്രാഫിക് ഡ്യൂട്ടിലുണ്ടായിരുന്ന വിശാഖിനെ കിരണ്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.വിശാഖ് മ്യൂസിയം സ്റ്റേഷനില്‍ പരാതിയും നല്‍കി.കിരണ്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് കിരണിനെ മലപ്പുറത്തേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ സസ്പന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്.
















