മംഗലാപുരം: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. ചിക്കമംഗലുരുവിലെ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നത്.പ്രത്യേക കേസായി പരിഗണിച്ചാണ് ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മൃതദേഹവുമായി ഉടന്‍ തന്നെ കുടുംബം നാട്ടിലേക്ക് തിരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനായി രണ്ട് ഡോക്ടര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.ജില്ലാ കളക്ടറക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.കേരളത്തില്‍ നിന്നും പൊലീസ് സംഘവും എത്തിയിട്ടുണ്ട്.
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളില്ലെന്നും ചിക്ക്മഗളൂരു എസ്പി ജിതേന്ദ്ര ദയമ വ്യക്തമാക്കി.
















