കാട്ടാക്കട: രാജ്യത്ത് ഉണ്ടാകുന്ന വികസന മുറ്റത്തിന് ഒപ്പം ഇത്തവണ കാട്ടാക്കടയും കേരളവും വിധി എഴുതുമെന്ന് കാട്ടക്കട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസ് . അഴിമതി – സ്വര്‍ണകൊളളയും നടത്തുന്ന യുഡിഎഫിനും എല്‍ഡിഎഫിനും എതിരെയുള്ള ജനവികാരമായിരിക്കും ഉണ്ടാകുന്നത്.
എന്റെ കാട്ടാക്കട തിരുത്തുമെന്ന് ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു . ആ രാഷ്‌ട്രീയ മാറ്റം കേരളത്തിലും കാട്ടാക്കടയിലും ഒരുപോലെ ഉണ്ടാകുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
കാട്ടാക്കട മണ്ഡലത്തിലെ 73ാം നമ്പര്‍ ബൂത്തിലാണ് പി കെ കൃഷ്ണദാസ് വോട്ട് ചെയ്തത്.
കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വോട്ട് .
















