Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 07:53 am IST
in Kerala, Thiruvananthapuram
വിഷ്ണു

വിഷ്ണു

തിരുവനന്തപുരം: ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി കുടപ്പനക്കുന്ന് കവിത വിഹാറില്‍ വിഷ്ണു ക്ഷേത്ര വളപ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കവിത ഗണേശന്‍ ഡിജിപിക്കു പരാതി നല്കി. ക്ഷേത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ക്ഷേത്ര ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് ചില ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പൂജാരിയെ മാനസികമായി പീഡിപ്പിച്ചെന്നും മേല്‍ശാന്തി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും സ്വകാര്യവസ്തുക്കളും മറ്റ് രേഖകളും കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 22ന് തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ നല്കിയ തീര്‍ത്ഥം ഉപേക്ഷിച്ചത് ആചാര ലംഘനമായി മേല്‍ശാന്തി കണക്കാക്കി. തുടര്‍ന്ന് ഭക്തിയില്ലാത്ത വ്യക്തികളെ ആചാര ലംഘനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രീകോവിലിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന് ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞു. ഇത് ചില ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളെയും എംഎല്‍എയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചു. ഇതേത്തുടര്‍ന്ന് മേല്‍ശാന്തി നിരന്തര മാനസിക പീഡനത്തിനും അപമാനത്തിനും വിധേയനായി.

ഉത്സവത്തിന്റെ അവസാന ദിവസം, ഘോഷയാത്രയിലെ ആചാരപരമായ പങ്കില്‍ നിന്ന് നീക്കുകയും പരസ്യമായി ക്ഷമാപണം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ആളായതിനാല്‍ പൂജാ കര്‍മങ്ങളില്‍ നിന്നൊഴിവാക്കുമെന്നും പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തി. ജാതീയമായി ആക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല, മുറിയില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്വകാര്യ വസ്തുക്കളും രേഖകളും അജ്ഞാതര്‍ നശിപ്പിക്കുകയോ എടുത്തുകൊണ്ടുപോകുകയോ ചെയ്തു. ഇതുവരെ ശരിയായ അന്വേഷണം നടന്നിട്ടില്ല. ഭര്‍ത്താവിന്റെ മരണം ഒറ്റപ്പെട്ട ആത്മഹത്യയല്ലെന്ന് വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ട്.

ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെ തുടര്‍ച്ചയായ പീഡനം, പുറത്താക്കുമെന്ന ജാതി അടിസ്ഥാനമാക്കിയുള്ള ഭീഷണി, എംഎല്‍എയുടെ ആചാര ലംഘനവുമായി ബന്ധപ്പെട്ട അപമാനവും നിര്‍ബന്ധിത ക്ഷമാപണവും, തെളിവു നശിപ്പിക്കല്‍, ആത്മഹത്യാ പ്രേരണ തുടങ്ങിയവയെക്കുറിച്ചെല്ലാം മുതിര്‍ന്ന ഉദ്യോഗസ്ഥനോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നും ഭാര്യയുടെ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags: suicide in a templeആനയറ മുല്ലൂര്‍ ശ്രീഭദ്രകാളികടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എഡിജിപിക്കു പരാതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.