പാലക്കാട് : പാലക്കാട് ശോഭാസുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയെന്ന പൊറാട്ട് നാടകവും പൊളിഞ്ഞു . കൃത്യമായി ആസൂത്രണം ചെയ്ത തിരക്കഥയിലാണ് ഈ വ്യാജവാർത്ത പ്രചരിച്ചതെന്നതും വ്യക്തം. ശോഭാസുരേന്ദ്രൻ പണം നൽകുന്നുവെന്ന പരാതി ഇന്നലെ കലക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് തന്നെ കോണ്‍ഗ്രസുകാര്‍ പിന്തുടര്‍ന്നതെന്ന് ശോഭാസുരേന്ദ്രൻ പറഞ്ഞു.
‘ ഇന്നലെ തന്നെ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് എനിക്കെതിരെ പരാതി ലഭിച്ചു. ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പൈസ കൊടുക്കുന്നതായിട്ടാണ് പരാതി. ആദ്യം പരാതി തയാറാക്കി, അത് കലക്ടര്‍ക്ക് കൊടുത്തു. ഫ്ലൈയിങ് സ്ക്വാഡിനെ റെഡിയാക്കി, കഥ തയാറാക്കി. ഇതെല്ലാം ചെയ്ത ശേഷമാണ് കാറിലെ ചെറുപ്പക്കാര്‍ പിന്തുടര്‍ന്നത്. ഒരാള്‍ കഥയുണ്ടാക്കുന്നു. തിരക്കഥ മറ്റൊരാള്‍ തയാറാക്കുന്നു. അത് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. ‘ ശോഭാസുരേന്ദ്രൻ പറയുന്നു.
കഴിഞ്ഞ തവണ സി കൃഷ്ണകുമാര്‍ പാലക്കാട് മത്സരിച്ചപ്പോള്‍ ഇറക്കിയത് പീഡന ആരോപണമായിരുന്നു . അതും ഭാര്യ സഹോദരി സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വർഷങ്ങൾക്ക് മുൻപ് നല്‍കിയ ഡോമസ്റ്റിക് വയലന്‍സ് കേസ്. അത് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് അന്വേഷിച്ച് കളവാണെന്നുകണ്ട് തളളിയതാണ്.
എന്നാൽ ഇത്തവണ എന്നാൽ ഇതൊന്നും പാലക്കാട് മണ്ഡലത്തിൽ ഏൽക്കില്ലെന്നതാണ് സത്യമെന്ന് വോട്ടർമാർ പറയുന്നു. പണം കൊടുത്തുവെന്ന് പറയുന്ന സ്ത്രീ ശോഭയ്‌ക്കൊപ്പം കാറിൽ കയറുന്നതിന്റെയോ, കാറിൽ നിന്ന് ഇറങ്ങുന്നതിന്റെയോ ദൃശ്യങ്ങളില്ലാ എന്നത് കൊണ്ട് തന്നെ ഇത് തിരക്കഥയാണെന്ന് വ്യക്തമാണെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല പണം കൊടുത്ത് ജയിക്കേണ്ട കാര്യം ശോഭയ്‌ക്കില്ലെന്നും , വിജയം ബിജെപി ഉറപ്പിച്ചുവെന്നുമാണ് വോട്ടർമാർ പറയുന്നത് .















