തിരുവനന്തപുരം: നമ്മുടെ നിലനിൽപ്പും ഭാവിയും ഓർത്തെങ്കിലും തൽക്കാലം അന്ധരാഷ്‌ട്രീയം മാറ്റിവെച്ച് ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. ഇന്ന് സസ്ഥാനത്ത് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല വികസനങ്ങളും പരിവർത്തനങ്ങളും കേന്ദ്രപദ്ധതികളുടെ ഫലങ്ങൾ ആണെന്നോർമ്മിക്കുക. നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ എല്ലാമേഖലകളിലും മുന്നേറുന്ന സ്ഥിതിയിലാണ് നമ്മുടെ രാഷ്‌ട്രം ഇന്ന്.
ഈ സാഹചര്യത്തിൽ രാഷ്‌ട്രതാത്പര്യം മുൻനിർത്തുന്ന, ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്ന, നല്ല വ്യക്തികൾക്കുമാത്രമവട്ടെ നമ്മുടെ വോട്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
വോട്ടവകാശം നമ്മുടെ അധികാരമാണ്, അവകാശമാണ്. മാത്രവുമല്ല, മനുഷ്യജീവിതത്തിൽ ഏറ്റവും പ്രധാനമാണ് തെരഞ്ഞെടുപ്പുകൾ. യുക്തമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റ്
ധന്യാത്മൻ,
ഈ മാസം ഒമ്പതാം തിയ്യതി നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിഭരണം നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പാണല്ലോ?
വോട്ടവകാശം നമ്മുടെ അധികാരമാണ്, അവകാശമാണ്. മാത്രവുമല്ല, മനുഷ്യജീവിതത്തിൽ ഏറ്റവും പ്രധാനമാണ് തെരഞ്ഞെടുപ്പുകൾ.
യുക്തമായ തീരുമാനം എടുക്കുക…
അവിലും മലരും കുന്തിരിക്കവും കരുതിക്കൊള്ളാൻ പറഞ്ഞവരും 21 ൽ ഊരിയ വാള് അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഭീഷണിപ്പെടുത്തിയവരും മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് പ്രധാനം എന്ന് പറഞ്ഞവരും
അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും എന്നു പറഞ്ഞവരും
ഭാരതം മുസ്ലീം രാഷ്‌ട്രമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരും ദേവസ്വത്തിൽ മുസ്ലീം മെമ്പർമാർ ഉണ്ടാകും എന്ന് പറഞ്ഞവരും
ശ്രീപത്മനാഭ സ്വാമിയുടെ സമ്പത്ത് ട്രഷറിയിലേക്ക് മാറ്റും എന്ന് പറഞ്ഞവരും ഒക്കെയായവർ വർഗീയതയൊട്ടും ഇല്ലാത്തവരായി ഒരുഭാഗത്ത് ഒറ്റക്കെട്ട്.
ക്ഷേത്രസ്വത്തുകൾ കൊള്ളയടിച്ചും ഹൈന്ദവചേതനയെ തന്നെ അപമാനിച്ചും മദ്യവിപണനം യഥേഷ്ടം വർദ്ധിപ്പിച്ചും സംസ്ഥാനത്തിനു കടം വാങ്ങാനുള്ള പരിധിക്കപ്പുറം കടക്കെണിയിലാഴ്‌ത്തിയും അചിന്ത്യമായ സാമ്പത്തികപ്രതിസന്ധി സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപരി അടിച്ചേൽപ്പിച്ചിട്ടും കള്ളവും പൊള്ളയുമായ പരസ്യജാലങ്ങളിലൂടെ വീണ്ടും ഭരണം നേടാൻ ശ്രമിക്കുന്നവരുമായവർ മറുഭാഗത്ത്.
സംഘടിതമതങ്ങൾ വോട്ടുബാങ്കുകളായി രാഷ്‌ട്രതാത്പര്യത്തിനെതിരെ നിലകൊള്ളുകയും പാർട്ടികൾ അവർക്ക് കീഴ്പ്പെടുന്നതുമായസ്ഥിതിവിശേഷം വേറൊരു ഭാഗത്ത്.
ഇന്ന് സസ്ഥാനത്ത് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല വികസനങ്ങളും പരിവർത്തനങ്ങളും കേന്ദ്രപദ്ധതികളുടെ ഫലങ്ങൾ ആണെന്നോർമ്മിക്കുക. ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ എല്ലാമേഖലകളിലും മുന്നേറുന്ന സ്ഥിതിയിലാണ് നമ്മുടെ രാഷ്‌ട്രം ഇന്ന്.
ഈ സാഹചര്യത്തിൽ രാഷ്‌ട്രതാത്പര്യം മുൻനിർത്തുന്ന, ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്ന, നല്ല വ്യക്തികൾക്കുമാത്രമവട്ടെ നമ്മുടെ വോട്ട്.
നമ്മുടെ നിലനിൽപ്പും ഭാവിയും ഓർത്തെങ്കിലും തൽക്കാലം അന്ധരാഷ്‌ട്രീയം മാറ്റിവെച്ച് വിവിധ പാർട്ടികളിലും മതങ്ങളിലും ഉള്ള രാഷ്‌ട്രതാത്പര്യം മുൻനിർത്തുന്ന സഹോദരങ്ങൾ ചുറ്റുപാടും സങ്കുചിതമതം പിടിമുറുക്കുന്ന സ്ഥിതി മനസ്സിലാക്കി ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക…!!!
ചരിത്രത്തിൽ നിന്നും ഇനിയും നമ്മൾ പഠിച്ചില്ലെങ്കിൽ …
വന്ദേ മാതരം …
– സ്വാമി ചിദാനന്ദ പുരി
















