മസ്‌ക്കറ്റ്: ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു. രണ്ട് എല്‍എന്‍ജി കപ്പലുകളാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) തടഞ്ഞ് തിരിച്ചയത്. കാരണം ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. ഭാരതത്തിന്റെ എണ്ണ, എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസ് വഴി സുഗമമായി കടന്നു പോകുമ്പോഴാണ്, ഇറാന്‍ പാക് കപ്പലുകള്‍ മടക്കിയയച്ചത്.
പാക് മധ്യസ്ഥതയില്‍ യുഎസുമായി എത്തിയ ധാരണപ്രകാരം രണ്ട് എല്‍എന്‍ജി കപ്പലുകള്‍ കടത്തിവിടാന്‍ ഇറാന്‍ സമ്മതിച്ചിരുന്നുവെന്നും എന്നാല്‍, കടലിടുക്കിലേക്ക് പോയ രണ്ട് കപ്പലുകളേയും ഇറാന്‍ മടക്കി അയച്ചുവെന്നുമാണ് വാര്‍ത്തകള്‍.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി 10 എണ്ണക്കപ്പലുകളെ ഹോര്‍മൂസ് വഴി കടത്തിവിടാന്‍ ഇറാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഒരു ജാപ്പനീസ് എല്‍എന്‍ജി കപ്പല്‍ കഴിഞ്ഞയാഴ്ച ഹോര്‍മൂസ് വഴി കടന്നുപോയെങ്കിലും അതില്‍ എല്‍എന്‍ജി ഉണ്ടായിരുന്നില്ല.
















