കോഴിക്കോട്:ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെയാണ് ഡയറക്ടറുടെ ഓഫീസിലേക്ക് ഇ മെയിലില്‍ ബോംബ് ഭീഷണിയെത്തിയത്.
ഉച്ചയ്‌ക്ക് 12.50ന് ആകാശവാണി എഫ്എം സ്റ്റുഡിയോയില്‍ വിഷവാതകമുള്ള ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് സന്ദേശം എത്തിയത്.സിറ്റി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാല്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുന്നു.
















