പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് എസ്ഡിപിഐ .എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കൃത്യമായ രാഷ്‌ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പറഞ്ഞു.
എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് നല്‍കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മുന്നണിയുമായും ഒരു സഖ്യവും എസ്ഡിപിഐയ്‌ക്കില്ല. എസ്ഡിപിഐ 36 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്.
എസ്ഡിപിഐ ഒരു മുന്നണിയിലുമില്ലെന്ന് സി.പി.എ. ലത്തീഫ് പറഞ്ഞു. ഒരു മുന്നണിയ്‌ക്ക് വേണ്ടിയും വോട്ട് ചോദിക്കില്ല. സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















