കൊച്ചി:ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂര്‍ സ്വദേശി ജിനു കുഞ്ഞുമോന്‍ (39) ആണ് പിടിയിലായത്.
സ്വന്തം യൂട്യൂബ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ വഴി എറണാകുളം നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസിലെ പരാതിക്കാരിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് കേസ്. ജിനുവിനെതിരെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു.
കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ഡി സി പി അശ്വതി ജിജിയും സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസിപി അനില്‍കുമാറിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.പ്രതി കൊല്ലത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ്, കൊല്ലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
















