ആലപ്പുഴ:മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിലുളള വിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. കൊമ്മാടി സ്വദേശിയായ കയര്‍ ഫാക്ടറി ജീവനക്കാരന്‍ സന്തോഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആണ് സംഭവം.
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് സന്തോഷ് ആത്മഹത്യ ചെയ്തത്.മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.പിന്നാലെ സന്തോഷ് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി.
നാട്ടുകാര്‍ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.















