കോട്ടയം: വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. തലയാഴം സിപിഐ ഓഫീസിൽ തൂങ്ങി മരിച്ച നിലയിലാണ് കർഷകനെ കണ്ടെത്തിയത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കിയെന്ന് ഇദ്ദേഹം പരാതിപ്പെട്ടിരുന്നു.
സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തെ സിപിഐ ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് എത്തിച്ചേർന്നിട്ടുണ്ട്. ആർഡിഒ സ്ഥാനത്തെത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്നാണ് നാട്ടുകാർ നിലപാടറിയിച്ചത്.
















