മണലൂര്‍: തെരഞ്ഞെടുപ്പ് പ്രവചനത്തിന്റെ ആദ്യനാളുകളില്‍ മണലൂര്‍ യുഡിഎഫിനെന്ന് പ്രവചിച്ചവര്‍ ഇപ്പോള്‍ മണലൂരില്‍ എന്‍ഡിഎയും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പൊരിഞ്ഞ പോരാണെന്നും വിജയി ആരെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നുമാണ് പറയുന്നത്.. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ കഴിഞ്ഞ ദിവസം എന്‍ഡിഎയ്‌ക്കെതിരെ കിറ്റ് ആരോപണവുമായി രംഗത്ത് വന്നത് ഈ പരാജയഭീതിയുടെ ഭാഗമായാണെന്ന് കരുതുന്നു.
ദേവനെപ്പോലെ സിനിമാതാരം എന്നതിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിത്വത്തെ കിറ്റ് ആരോപണത്തില്‍ കുടുക്കാന്‍ പ്രതാപന്‍ ശ്രമിച്ചത് ചീപ്പായ രാഷ്‌ട്രീയത്തിന്റെ ഭാഗമായാണെന്ന് പരാതി ഉയരുന്നുണ്ട്. രാമുകാര്യാട്ട് എന്ന വിഖ്യാത സംവിധായകന്റെ മരുമകനായ ദേവന്‍ ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികൂടിയാണ്. അദ്ദേഹം വാടാനപ്പള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ സുഹൃത്തിനെ കാണാന്‍ പോയ വ്യക്തി മാത്രമാണ്. സിസിടിവിയില്‍ എല്ലാം തെളിഞ്ഞതോടെയാണ് പ്രതാപന്‍ ആവശ്യപ്പെട്ടിട്ടും ദേവനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞത്. മാത്രമല്ല, ബിജെപിയ്‌ക്ക് വേണ്ടി കിറ്റ് പാക്ക് ചെയ്യാന്‍ അവിടേക്ക് നടന്‍ ദേവന്‍ വന്നു എന്ന ടി.എന്‍. പ്രതാപന്റെ ആരോപണം എത്ര ബാലിശമാണെന്നാണ് ആരോപിക്കപ്പെടുന്നത്.
സതീഷ് എന്ന ഒരാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റിന് ഓര്‍ഡര്‍ ചെയ്തിരുന്നെന്നും പക്ഷെ ഇയാള്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് അറിയില്ലെന്നും ആണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പറയുന്നത്. സാധാരണ പല സന്നദ്ധസംഘടനകളും ഇത്തരം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാറുണ്ടെന്നും പറയുന്നു. സാമൂഹ്യസേവനത്തിന്റെ ഭാഗമായാണ് ഇങ്ങിനെ സംഭവിക്കാറുള്ളത്.
ആരോപണം കള്ളമാണെന്ന് തെളിഞ്ഞതിനെതുടര്‍ന്ന് പൊലീസിന് പ്രതാപനെ അറസ്റ്റ് ചെയ്യേണ്ടിവന്നു. എന്തായാലും മണലൂരിലും വാടാനപ്പള്ളിയിലും കിറ്റുകള്‍ ബിജെപി വിതരണം ചെയ്യുന്നു എന്ന ടി.എന്‍. പ്രതാപന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.കെ. അനീഷ് കുമാറിന്റെ ഗ്രാഫ് വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.
















