Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളെജില്‍ കൊണ്ടുവന്നതിനെക്കുറിച്ച് ഫെയ്സ്ബുക്കില്‍ തോമസ് ഐസക്ക് കുറിച്ച ആദ്യവാചകം ഇതാണ്:"അഭിമന്യുവിന്റെ മൃതദേഹം പൊതുദർശനത്തിനു കൊണ്ടുവരുമ്പോൾ മഹാരാജാസ് നെഞ്ചിലടിച്ചു നിലവിളിക്കുകയായിരുന്നു".

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 07:19 pm IST
in Kerala
എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളെജിലെ എസ് എഫ് ഐ നേതാവായ അഭിമന്യുവിനെ എസ് ഡിപിഐ വിദ്യാര്‍ത്ഥിവിഭാഗമായ കാമ്പസ് ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തിയ ശേഷം അഭിമന്യുവിന്റെ  മൃതദേഹം മഹാരാജാസ് കോളെജില്‍ കൊണ്ടുവന്നതിനെക്കുറിച്ച് ഫെയ്സ്ബുക്കില്‍ തോമസ് ഐസക്ക് കുറിച്ച ആദ്യവാചകം ഇതാണ്:”അഭിമന്യുവിന്റെ മൃതദേഹം പൊതുദർശനത്തിനു കൊണ്ടുവരുമ്പോൾ മഹാരാജാസ് നെഞ്ചിലടിച്ചു നിലവിളിക്കുകയായിരുന്നു”.. പക്ഷെ ഇന്ന് അഭിമന്യുവിന്റെ കൊലയാളികളായ എസ് ഡി പിഐയുടെ വോട്ട് സിപിഎം വാങ്ങുമ്പോള്‍ തോമസ് ഐസക്കിന്റെ ആ വൈകാരികക്കുറിപ്പിന് പുല്ലുവില.

നേമം, ഗുരുവായൂര്‍ മണ്ഡലമുള്‍പ്പെടെ നിരവധി മണ്ഡലത്തില്‍ എസ് ഡിപിഐ സിപിഎമ്മിനും മറ്റ് നിരവധി മണ്ഡലങ്ങളില്‍ സിപിഐയ്‌ക്കും വോട്ട് ചെയ്യുമെന്ന് എസ് ഡിപിഐ വ്യക്തമാക്കിയിട്ടും ആ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം പിണറായിയോ ശിവന്‍കുട്ടിയോ ബിനോയ് വിശ്വമോ കാണിച്ചില്ല എന്നതാണ് വാസ്തവം. അന്ന് അഭിമന്യുവിന് വേണ്ടി ഹൃദയം വിണ്ടുകീറിക്കൊണ്ട് കുറിപ്പെഴുതിയ തോമസ് ഐസക്കിന്റെ കപടനാട്യം അദ്ദേഹം എസ് ഡിപി ഐ വോട്ടിന്റെ കാര്യത്തില്‍ പാലിക്കുന്ന മൗനത്തില്‍ നിന്നും മനസ്സിലാക്കാം.

അന്നത്തെ കുറിപ്പില്‍ തോമസ് ഐസക്ക് എഴുതുന്നു: “ആരായിരുന്നു അവനെന്ന്, സൈമൺ ബ്രിട്ടോ എഴുതിയ ചെറിയ കുറിപ്പിലുണ്ട്. ദരിദ്രരിൽ ദരിദ്രനും മിടുക്കരിൽ മിടുക്കനുമായ ആ പാവം കുട്ടിയെയാണ് പരിശീലനം ലഭിച്ച പോപ്പുലർ ഫ്രണ്ട് കൊലയാളികൾ (നിരോധനത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് എസ് ഡിപിഐ ആയി) നിസാരമായി കൊന്നു തള്ളിയത്.

തോമസ് ഐസക്കിന്റെ ആ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

“അഭിമന്യുവിന്റെ മൃതദേഹം പൊതുദർശനത്തിനു കൊണ്ടുവരുമ്പോൾ മഹാരാജാസ് നെഞ്ചിലടിച്ചു നിലവിളിക്കുകയായിരുന്നു. അവനിനി ഇല്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ കൂട്ടുകാർക്കും അധ്യാപകർക്കും സഖാക്കൾക്കുമൊക്കെ ഇനിയും ദിവസങ്ങൾ വേണ്ടിവരും. അത്രയ്‌ക്ക് നിഷ്കളങ്കനും പ്രിയപ്പെട്ടവനുമായിരുന്നു അവൻ. മികച്ച പ്രസംഗകനും സംഘാടകനുമായി കാമ്പസിന്റെ ഹൃദയം കവർന്നവൻ. ആരായിരുന്നു അവനെന്ന്, സൈമൺ ബ്രിട്ടോ എഴുതിയ ചെറിയ കുറിപ്പിലുണ്ട്.
ദരിദ്രരിൽ ദരിദ്രനും മിടുക്കരിൽ മിടുക്കനുമായ ആ പാവം കുട്ടിയെയാണ് പരിശീലനം ലഭിച്ച പോപ്പുലർ ഫ്രണ്ട് കൊലയാളികൾ നിസാരമായി കൊന്നു തള്ളിയത്.

മോർച്ചറിയ്‌ക്കു പുറത്തു നിന്നപ്പോൾ ഞാനോർത്തത് മുത്തുക്കോയയെയാണ്. 1973ൽ ഇതുപോലൊരു പ്രഭാതത്തിലാണ് മുത്തുക്കോയയുടെ മൃതദേഹം ഞങ്ങളേറ്റുവാങ്ങിയത്. കാമ്പസിൽ മരിച്ചു വീഴുന്ന എസ്എഫ്ഐയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിയാണ് അഭിമന്യു. എന്നാൽ എസ്എഫ്ഐ പ്രതിസ്ഥാനത്തു വരുന്ന ഒരു കൊലപാതകം കേരളത്തിൽ നടന്നത് ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവില്ല. എങ്കിലും എല്ലാവർക്കും കാമ്പസ് അക്രമത്തെക്കുറിച്ചു പൊതുവേ പറയുന്നതിനാണ് താൽപര്യം.
പൊതുദർശനത്തിനു ശേഷം കോളജിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഒരു പത്രപ്രവർത്തകയുടെ ഫോൺ. മഹാരാജാസിന്റെ (Gory Past) ഭീകര ഭൂതകാലത്തെക്കുറിച്ചൊരു ഫീച്ചർ ചെയ്യുന്നു. സാറിനും ഇതുപോലൊരു അനുഭവമുണ്ടായല്ലോ അതേക്കുറിച്ചു പറയാമോ?
എഴുപത്തിമൂന്നിൽ മുത്തുക്കോയയ്‌ക്കു പകരം ഞാനായിരുന്നു കൊല്ലപ്പെടേണ്ടിയിരുന്നത്. അതേക്കുറിച്ചാണ് ചോദ്യം.
ഇതൊന്നുമല്ല മഹാരാജാസെന്ന് ആ പത്രപ്രവർത്തകയെ ആർക്കു പറഞ്ഞു മനസിലാക്കാൻ കഴിയും? പഠിക്കാൻ മിടുക്കുള്ളവർ, കലയും സാഹിത്യവും തലയ്‌ക്കു പിടിച്ചവർ, സ്വതന്ത്രചിന്തയുടെ മറുകരകളിലേയ്‌ക്കു തുഴയുന്നവർ… അവരുടെയൊക്കെ വിഹാരകേന്ദ്രമായിരുന്നു മഹാരാജാസ്. അതിനിടയിൽ ഉണ്ടായ ചില അപവാദങ്ങൾ മാത്രമാണ് ഈ അക്രമങ്ങളും കൊലപാതകങ്ങളും.
അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുൻ കൃഷ്ണയെ വെന്റിലേറ്ററിൽ നിന്ന് നീക്കം ചെയ്തതേയുള്ളൂ. ചാരുംമൂട് ഒരു പാർടി കുടുംബത്തിലെ അംഗമാണ് അർജുൻകൃഷ്ണ. മഹാരാജാസിൽ പോകണമെന്നു അർജുൻ കൃഷ്ണയ്‌ക്കു ശാഠ്യമായിരുന്നു. അവന്റെ സ്വപ്നമായിരുന്നു മഹാരാജാസിലെ പഠനം. മരണത്തിന്റെ വക്കിൽ നിന്നാണ് അർജുൻ കൃഷ്ണ രക്ഷപെട്ടത്. കുത്തേറ്റു രണ്ടു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ നടത്തിയിതുകൊണ്ട് ജീവൻ നിലനിൽക്കുന്നു.
ഭാഗ്യം കൊണ്ടാണ് അർജുൻ ഇപ്പോഴും ജീവനോടിരിക്കുന്നത്. അല്ലെങ്കിൽ കാമ്പസിനുള്ളിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലായിരുന്നേനെ ഇപ്പോൾ കേരളം. എന്തിനാണ് പോപ്പുലർ ഫ്രണ്ടുകാർ ഈ അക്രമം നടത്തിയത്? ഇവരെ കൊന്നുവീഴ്‌ത്താൻ തക്ക എന്തു പ്രകോപനമാണ് ആ കാമ്പസിലുണ്ടായിരുന്നത്? പോസ്റ്റർ ഒട്ടിച്ചതിലെ തർക്കമോ? അതോ ചുവരെഴുത്തിന് സ്ഥലം കിട്ടാത്തതിന് പ്രതികാരമോ? ഇത്രയ്‌ക്കു നിസാരമായ കാരണം മതിയോ ഈ ഗുണ്ടകൾക്ക് ഒന്നോ രണ്ടോ പേരെ കൊല്ലാൻ? കൊല്ലാൻ വേണ്ടിത്തന്നെയാണ് കുത്തിയത്. ഒരാളുടെ ചങ്കിന്, മറ്റെയാളിന്റെ കരളിന്. കുത്തി അറപ്പു തീർന്നവർ.
ഭയം വിതയ്‌ക്കാൻ നടത്തിയ കൊലപാതകമാണിത്. ഐഎസിന്റെ മാതൃകയിൽ കേരളത്തിൽ ഭീകരത സൃഷ്ടിക്കുകയാണിവർ. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാക്കളങ്കം. കാമ്പസുകളിൽ ആകെയുള്ളത് ഒന്നോ രണ്ടോ പേരാണ്. ഒരു ക്ലാസ് റെപ്പിനെപ്പോലും ഒറ്റയ്‌ക്കു ജയിപ്പിക്കാൻ കഴിയാത്തവർ. കൊലപാതക പരിശീലനം നേടിയ കൊടുംക്രിമിനലുകളുടെ സഹായത്തോടെ കാമ്പസിനകത്തും പുറത്തും ഭീതി വിതയ്‌ക്കുകയാണവർ.
ഇവരോടാണ് എസ്എഫ്ഐയെ തുലനപ്പെടുത്തുന്നത്. അങ്ങനെ ചെയ്യുന്ന ലളിതബുദ്ധികൾ അറിയുന്നില്ല, ഇക്കൂട്ടരുണ്ടാക്കുന്ന ആപത്ത്. ഇവർ ആർഎസ്എസിനും ആർഎസ്എസ് ഇവർക്കും വളമാണ്. ഇതൊരു പരസ്പര സഹായ സംഘമാണ്. ഇവരെ രാഷ്‌ട്രീയമായി നേരിടുക തന്നെ ചെയ്യും.
കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തിൽ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. കാമ്പസിൽ നിന്ന് കാമ്പസ് ഫ്രണ്ടിനെ രാഷ്‌ട്രീയമായി തുടച്ചു നീക്കുക തന്നെ വേണം.”

Tags: CPIM SDPI dealCPI SDPI dealThomas IsaacsdpiGuruvayurnemomAbhimanyuLatest newsCampus Front
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)
Kerala

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

പുതിയ വാര്‍ത്തകള്‍

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.