മണ്ണാര്‍ക്കാട്: മകരക്കൊയ്‌ത്ത് കഴിഞ്ഞ് മസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുപ്പ് നടക്കാത്തതിനെ തുര്‍ന്ന് കര്‍ഷകര്‍ ദുരിതത്തില്‍. തെങ്കര പഞ്ചായത്തില്‍ ഒരിടത്തും നെല്ലെടുപ്പ് നടന്നിട്ടില്ല. സഹകരണസംഘങ്ങല്‍ മുഖേന നെല്ലെടുപ്പ് നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും തെങ്കരയില്‍ അതുണ്ടായിട്ടിലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തെങ്കര പഞ്ചായത്തില്‍ ഏഴ് പാടശേഖരസമിതികളാണുള്ളത്. പലിശക്കും, വായ്‌പയെടുത്തു, നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ ഇന്ന് ദുരിത കയത്തിലാണ്. ഞാറ് നടുന്ന സമയത്ത് ‘ഉഴവുകൂലി’ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരേയും അത് ലഭിച്ചിട്ടില്ല. മാത്രമല്ല ഇതിനുള്ള ഫണ്ട് വകമാറ്റി ചിലവഴിച്ചതായും പറയുന്നു.
അടിയന്തരമായി നെല്ലെടുത്തില്ലെങ്കില്‍ കൃഷിഭവനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുവാനാണ് പാടശഖര സമിതിയുടെ തീരുമാനം.
മിക്ക കര്‍ഷകര്‍ക്കും നെല്ല് സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. 28.35 രൂപയ്‌ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുമെന്ന് പറഞ്ഞിരുന്നത്. കൊയ്‌ത്ത് കഴിഞ്ഞയുടന്‍ നെല്ലെടുക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ നാലുമായി നെല്ലെടുത്തിട്ടില്ല. നെല്ലെടുക്കാന്‍ വാഹനം എത്തുമെന്ന പ്രതീക്ഷയില്‍ കൊയ്‌ത്ത് കഴിഞ്ഞ് ഏറെ ദിവസം പാടത്ത് തന്നെ കൂട്ടിയിട്ടിരുന്ന. എന്നാല്‍ ദിവസങ്ങള്‍നീണ്ടതോടെ നെല്ല് ചാക്കുകളലാക്കി വീടുകളിലേക്ക് മാറ്റി.
നെല്ല് സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ എലി ശല്യവും, പക്ഷികള്‍ നെല്ല് തിന്നുന്ന സ്ഥിതിയുമാണുള്ളത്. ഇടക്ക് വേനല്‍മഴ ഉണ്ടാക്കുന്നതിനാല്‍ നെല്ല് മുളയ്‌ക്കുന്ന സ്ഥിതിയും ഉണ്ടാകുമെന്ന് ആശങ്കയും കര്‍ഷകരില്‍ നില നില്‍ക്കുന്നുണ്ട്.
തെങ്കര മെഴുകുംപാറയിലെ കാവുങ്ങള്‍ പത്മാവതി 22000 കിലോ നെല്ല് ചാക്കില്‍ നിറച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് നാലം മാസം പിന്നിടുന്നു. തൊഴിലാളികളുടെ കുറവും കൃഷിച്ചെലവും കണക്കിലെടുത്ത് ഒരു വിളമാത്രമാണ് എടുക്കുന്നത്. അതു തന്നെ എടുക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ കൃഷി തുടരണോ എന്ന സംശയത്തിലാണ്് പത്മാവതി.
കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും ലഭിക്കുന്നില്ലെന്ന് ചിറപ്പാടം പാടശേഖര സമിതി കുറ്റപ്പെടുത്തി.
അടിയന്തരമായി നെല്ല് എടുക്കണമെന്നും ഇല്ലെങ്കില്‍ കൃഷിഭവനു മുന്‍പില്‍ കുത്തിയിരിപ്പ് നടത്തുമെന്നും കോല്‍പാടം പാടശേഖരസമിതി സെക്രട്ടറി രതീഷ് ബാബു ‘ജന്മഭൂമി’ യോടുപറഞ്ഞു.
സഹകരണ ബാങ്കുകള്‍ മുഖേന വിലവിതരണം സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പ്രശ്‌നം പരിഹരിച്ചതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. സപ്ലൈകോയുമായി കരാര്‍ ഒപ്പിട്ട സഹകരണ സംഘങ്ങളില്‍നിന്ന് പിആര്‍എസ് വായ്‌പയായാണു നെല്ലുവില നല്‍കുക. ഇതിനായി നിലവിലെ പിആര്‍എസ് വായ്‌പ പരിധിയായ 1100 കോടി രൂപയുടെ 50% വരെ ഉപാധികളോടെ ഉയര്‍ത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
അതേ സമയം സപ്ലേകോ നെല്ലെടുക്കുമെന്ന് പറഞ്ഞതല്ലാതെ നിയമകുരുക്കിന്റെയും, തുകയുടേയും വ്യക്തത വരുത്തിയിട്ടില്ലെന്ന് പറയുന്നു.
















