കൊല്ലം: പരവൂരിൽ ബന്ധുവായ 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വിനീതിനെ കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി 75 വർഷം കഠിനതടവിനും 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു.
പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തും കടൽക്കരയിലും കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി 25 മാസം അധികമായി തടവ് അനുഭവിക്കണം. പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതനായ കുട്ടിയ്‌ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പരവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ജഡ്ജി സമീർ എ ശിക്ഷ വിധിച്ചത്.
















