ജറുസലേം: സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ മേയ് 31 വരെ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. മറ്റ് വിമാന കമ്പനികളും ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 40,000 ല്‍ അധികം ഇന്ത്യക്കാരാണ് ഇസ്രയേലില്‍ കഴിയുന്നത്.
നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യയിലെത്തുന്നത്. ആഴ്ചയില്‍ ഒന്നുവീതം ഉണ്ടായിരുന്ന ഡല്‍ഹി-ടെല്‍ അവീവ് സര്‍വീസുകളാണ് അവസാനിപ്പിച്ചത്.
















