മുംബൈ: ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും. പ്രധാന സംഗീത സംവിധായകനായ ശാശ്വത് സച്ച് ദേവിനൊപ്പമാണ് സ്റ്റീവ് തോമസ് കോട്ടൂര്‍ ധുരന്ധറിന്റെ പശ്ചാത്തലസംഗീതം ഒരുക്കാന്‍ പ്രവര്‍ത്തിച്ചത്.
ആറാം വയസ്സിലാണ് സ്റ്റീവ് തോമസ് കോട്ടൂര്‍ എന്ന പയ്യന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. മുംബൈയിലെ മലയാളി കുടുംബത്തിലാണ് സ്റ്റീവ് തോമസ് കോട്ടൂര്‍ ജനിച്ചത്. മസാല കോഫി എന്ന ബാന്‍റിന്റെ കീ ബോര്‍ഡ് ആര്‍ടിസ്റ്റുമാണ്.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നിര്‍മ്മിച്ച നെറ്റ് ഫ്ലിക്സ് പരമ്പരയ്‌ക്ക് സംഗീതം ചെയ്തിരുന്നു. പ്രധാനമായും ധുരന്ധറിലെ പാട്ടുകള്‍ ഒരുക്കിയത് ശാശ്വത് സച്ച് ദേവ് എന്ന സംഗീതസംവിധായകനാണ് ശാശ്വത് സച്ച് ദേവുമായി ധുരന്ധര്‍ ഒന്ന്, രണ്ട് സിനിമകള്‍ക്ക് ആകര്‍ഷകമായ പശ്ചാത്തലസംഗീതം ചെയ്യാന്‍ സ്റ്റീവ് തോമസ് കോട്ടൂരും ഉണ്ടായിരുന്നു.
ആരെയും പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതമാണ് ധുരന്ധറിന്റെ ഹൈലൈറ്റ്. വൈകാരികതയ്‌ക്കൊപ്പം നമ്മെ വേട്ടയാടുന്ന സംഗീതമായിരിക്കണം ധുരന്ധറിന്‍റേതെന്ന് സംവിധായകന്‍ ആദിത്യ ധര്‍ പറഞ്ഞിരുന്നതായി സ്റ്റീവ് തോമസ് കോട്ടൂര്‍ പറയുന്നു.
















