തിരുവനന്തപുരം: വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ശരവണനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹെലിപാഡിന് സമീപമുള്ള ക്ലിഫ് ഭാഗത്ത് സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് പതിച്ചത്. സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് കുന്നിന്റെ അറ്റത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം.
അപകടമുണ്ടായ ഉടന്‍ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് യുവാവിനെ പുറത്തെത്തിച്ചത്.
















