ഇടുക്കി: രാഷ്‌ട്രീയ എതിരാളികളെ കുടുക്കാന്‍ സ്ത്രീകളെ ഉപയോഗിച്ച് വ്യാജ പരാതികള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്ന വിധമുളള ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസംഗം വിവാദമായി. ഇടുക്കി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി റോയ് കെ. പൗലോസിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയത്.
രാഷ്‌ട്രീയ സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം ബ്ലൗസ് വലിച്ചുകീറണമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സി.പി. മാത്യു പ്രസംഗിക്കവെ പറഞ്ഞു. ‘അടുത്ത് വന്നാല്‍ അപ്പൊ ബ്ലൗസ് കീറിക്കോണം, പിന്നെ ബാക്കി വകുപ്പ് നമുക്കറിയാം’ എന്നായിരുന്നു പ്രസംഗം.
പ്രസംഗത്തില്‍ ഒരു പഞ്ചായത്ത് അംഗമായ വനിതയെക്കുറിച്ചും അദ്ദേഹം പരാമര്‍ശം നടത്തി.. അവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ്.അത്തരമൊരു വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ ആക്രമിച്ചാല്‍ കേസ് ഏത് രീതിയില്‍ മാറുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.ഇത് വ്യാജ പരാതികള്‍ ചമയ്‌ക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ആരോപണം.
ശശി തരൂര്‍ പങ്കെടുത്ത പരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സി.പി. മാത്യു പരസ്യമായി തല്ലിയത് നേരത്തേ വിവാദമായിരുന്നു.
















