തിരുവനന്തപുരം: നാളെ ഭാരതീയ ജനതാ പാർട്ടിയുടെ 47 ാം സ്ഥാപന ദിനം. 1980 ഏപ്രിൽ ആറിന് ആയിരുന്നു ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചത്.
ഇന്ന് രാജ്യവ്യാപകമായി ബിജെപി സ്ഥാപന ദിനം ആഘോഷിക്കും. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ നടക്കുന്ന സ്ഥാപന ആഘോഷത്തിൽ ബിജെപി മുൻ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പാർട്ടി പതാക ഉയർത്തും.
രാവിലെ 10.30 ന് അമിത് ഷാ പതാക ഉയർത്തും. തുടർന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്ര ശേഖരൻ, പാർട്ടി മുതിർന്ന നേതാക്കൾ, സ്ഥാനാർത്ഥികൾ പങ്കെടുക്കും.















