തിരുവനന്തപുരം:കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത. ഞായറാഴ്ച ഉച്ചയോടെ പൂഴനാട് സ്വദേശിനി വീട്ടില്‍ വച്ച് പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുവതി ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ഉളളതിനാല്‍ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായതില്‍ പൊലീസ് വിശദ അന്വേഷണം നടത്തും.
















