മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സന്താനത്തിന്റെ വിവാഹകാര്യങ്ങള്‍ മാറ്റിവയ്‌ക്കുവാനിടയാകും. ദൂരദേശ യാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കഴിവുകള്‍ക്ക് അംഗീകാരം, പരീക്ഷാ വിജയം എന്നിവ അനുഭവപ്പെടും. വാഹനം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുമെങ്കിലും കാര്യസാധ്യത്തിനു താമസമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വീടിനായി പതിവിലധികം പണം ചെലവഴിക്കും. മാതാവിന്റെ അസുഖം വര്‍ധിക്കും. കൂടുതല്‍ അധ്വാനിക്കേണ്ടിവരും. വരുംവരായ്‌കകള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും. മനസ്സിന് സ്വസ്ഥതയുണ്ടാകും. ധനസഹായം സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പ്രതികൂല പരിതസ്ഥിതികളില്‍ പോലും അന്തസ്സ് കാത്തുസൂക്ഷിക്കും. പിടിവാശി ദോഷം ചെയ്യുന്നതാണ്. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. പിതൃസ്വത്ത് ലഭിക്കും. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ശത്രുക്കളുമായി സന്ധി ചെയ്യുന്നതുകൊണ്ട് ഗുണം ചെയ്യും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
അമ്മയുടെ സ്വത്ത് ഭാഗം വയ്‌ക്കാന്‍ ശ്രമിക്കും. ഭൂമിയോ വീടോ വാങ്ങിക്കും. ദേവീക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. അനാവശ്യ ചെലവ് വര്‍ധിക്കും, പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. ശാരീരിക മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. കര്‍മ്മരംഗത്ത് അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ സംഭവിക്കാം. അപ്രായോഗികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അമിതമായ ആകാംക്ഷ വച്ചുപുലര്‍ത്തുകയും ചെയ്യും. നേത്രരോഗം പിടിപെട്ടേക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
അന്തസ്സും പ്രശസ്തിയും വര്‍ധിക്കുന്നതാണ്. പല കേന്ദ്രങ്ങളില്‍നിന്നും പണം ലഭിക്കുന്നതാണ്. പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയോ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യും. വ്യാപാരാദി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പരീക്ഷകളില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകും. വസ്തുസംബന്ധമായ കാര്യങ്ങള്‍ മന്ദഗതിയിലാകും. ചിത്ത കോപത്താലുള്ള അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. ദീര്‍ഘകാലത്തേക്ക് ഉതകുന്നവിധത്തിലുള്ള പ്രവൃത്തികളിലേര്‍പ്പെടാം.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
മത്സരപരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങളുടെ ആരംഭത്തിന് താല്‍ക്കാലിക തടസ്സം നേരിടും. വിവാദങ്ങളില്‍ വിജയിക്കും. ഗൃഹത്തിലെ മുതിര്‍ന്ന വ്യക്തികളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. വിദേശയാത്രാ സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും. പുതിയ സുഹൃദ്‌വലയങ്ങളുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
എല്ലാ കാര്യങ്ങളിലും വിജയവും നല്ല വരുമാനവും ഉണ്ടാകും. ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം നല്ല വരുമാനമുണ്ടാകും. ഭൂസ്വത്തുക്കള്‍ ക്രയവിക്രയങ്ങള്‍ നടത്തും. ശിരോസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വ്യാപാരങ്ങളില്‍ നിന്ന് കൂടുതലാദായം ലഭിക്കുന്നതാണ്. ഭാര്യയുമായി ഭിന്നിച്ചു നില്‍ക്കേണ്ടിവരും. അനാവശ്യമായി പണം ചെലവഴിക്കും. പുണ്യകര്‍മങ്ങളില്‍ സംബന്ധിക്കും. പ്രൊമോഷന്‍ ലഭിക്കും. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സന്താനങ്ങളുടെ കാര്യങ്ങളില്‍ ഉത്കണ്ഠയുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കുക, തേജസ്സും ആജ്ഞാശക്തിയും വര്‍ധിക്കുക എന്നിവ അനുഭവപ്പെടും. ധനകാര്യമായ വിഷയങ്ങള്‍ മൂലമുള്ള ശത്രുക്കളുണ്ടാകും. സാഹസപ്രവര്‍ത്തികളിലേര്‍പ്പെട്ട് അപകടങ്ങളെ നേരിടേണ്ടിവരുവാനിടയുണ്ട്. ദേഹാരിഷ്ടങ്ങള്‍ വന്നുചേരും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ സംരംഭങ്ങള്‍ വിജയിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയവും സാമ്പത്തികാഭിവൃദ്ധിയും അനുഭവപ്പെടും. ഊഹക്കച്ചവടത്തില്‍നിന്നും വരുമാനമുണ്ടാകും. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. ജനമദ്ധ്യത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.













