തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റോഡ് ഷോയ്‌ക്കിടെ പെപ്പര്‍ സ്‌പ്രേയുമായി എത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കല്‍പ്പാളയം ജംഗ്ഷനില്‍ വെച്ചാണ് സംഭവം. റോഡ് ഷോയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും നടത്തിയ കര്‍ശനമായ പരിശോധനയിലാണ് യുവാവിന്റെ പക്കല്‍ സ്‌പ്രേ കുപ്പി കണ്ടെത്തിയത്.
പ്രധാനമന്ത്രി കടന്നുപോകുന്ന പാതയില്‍ കനത്ത സുരക്ഷാ വലയം തീര്‍ത്തിരുന്നതിനാലാണ് സംശയാസ്പദമായ രീതിയില്‍ എത്തിയ ഇയാളെ കണ്ടെത്താനായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് കരമന പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
















