Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജനഹൃദയം കീഴടക്കി ‘ആസാമിന്റെ മാമന്‍’

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Apr 5, 2026, 08:30 am IST
in Main Article

കോണ്‍ഗ്രസ് ഭരണ കാലത്ത് ആസാം നേരിട്ടിരുന്ന ഏറ്റവും വലിയ ഭീഷണിയായിരുന്നു പ്രകൃതി ക്ഷോഭങ്ങള്‍. തേയിലത്തോട്ടങ്ങളും സ്വന്തം വീടും കൃഷിയും വളര്‍ത്തുമൃഗങ്ങളുമടക്കമുള്ള ജീവിതോപാധികള്‍ മഴയില്‍ ഒലിച്ചു പോകുന്നത് കാണാന്‍ മാത്രം വിധിക്കപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്ന് ഒന്നും തന്നെ ചെയ്തിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളോട് പരാതി പറയാനെത്തിയാല്‍ തന്നെ അവര്‍ക്ക് വേണ്ട പരിഗണനയും ലഭിച്ചിരുന്നില്ല. തങ്ങളുടെ ജീവിതം ഇത്തരത്തില്‍ ദുരിതത്തില്‍ തന്നെ കഴിയുമെന്ന് കരുതിയവര്‍ക്ക് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പുതുജീവന്‍ വെച്ചു. ഇപ്പോള്‍ അവര്‍ പ്രകൃതി ക്ഷോഭങ്ങളെ ഭയക്കാതെയായി. കാരണം അവര്‍ക്ക് അടച്ചുറപ്പുള്ള വീടുകളും താമസിക്കാനുള്ള സൗകര്യങ്ങളും ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതര സംസ്ഥാനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ചിരുന്ന ആസാമുകാര്‍ ഇന്ന് പ്രകൃതിക്ഷോഭങ്ങളെ ഭയക്കാതെ സമാധനത്തോടെ ജീവിക്കുന്നതിന്റെ പ്രധാന കാരണം ആരെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേ അവര്‍ക്കുള്ളൂ… ആസാമിന്റെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അവരുടെ സ്വന്തം ‘മാമന്‍’. അദ്ദേഹത്തിന്റെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മയെ ജനങ്ങള്‍ വിളിക്കുന്നത് ‘മാമി’യെന്നും.

തന്റെ രാഷ്‌ട്രീയ ജീവിതം ജനസേവനത്തിനായി മാറ്റിവെച്ച ഹിമന്ത ആസാമിന്റെ നെടുംതൂണാണെന്നാണ് ജനം പറയുന്നത്. തന്നെ മുഖ്യമന്ത്രിയാക്കിയ ജനങ്ങളോട് യാതൊരുവിധ വേര്‍തിരിവും കാണിക്കാതെ അവരോടൊപ്പം നേരിട്ടിറങ്ങി എല്ലാ കാര്യങ്ങള്‍ക്കും പങ്കുചേരുന്ന ഹിമന്തയെ അവര്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു. അദ്ദേഹം പങ്കെടുക്കുന്ന ബിജെപി റാലികളിലും പൊതുപരിപാടികളിലുമെല്ലാം ഇത് വ്യക്തമാണ്. വൃദ്ധരും യുവാക്കളും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ പരിപാടികളില്‍ ആവേശത്തോടെ പങ്കെടുക്കുന്നു. ജനങ്ങള്‍ക്കൊപ്പം അവരിലൊരാളായി ആടിയും പാടിയും കഥകള്‍ പറഞ്ഞുമൊക്കെ നടക്കുന്ന ഹിമന്തയെ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടിയിലുള്ളവര്‍ വിസ്മയത്തോടെയാണ് നോക്കുന്നത്. ആ ലാളിത്യവും സദാ ചിരിക്കുന്ന മുഖവും എല്ലാം തന്നെ ജനങ്ങളെ അദ്ദേഹത്തോടടുപ്പിക്കുന്നു. റാലികള്‍ക്കിടയിലും അദ്ദേഹം ജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുകയും ഉടന്‍ നടപടിയെടുക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഹിമന്തയെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി കാണുന്നതിനേക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് ആസാമീസ് ജനത പറയുന്നത്.

റാലികളിലും പൊതുപരിപാടികളിലും ജനസാഗരം

ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന വാശിയിലാണ് ആസാമിലെ ജനങ്ങള്‍. മുഖ്യമന്ത്രി ഹിമന്ത തന്നെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനാല്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഓരോ വോട്ടറും പറയുന്നത്. അതിനായി രാപകലില്ലാതെ ലക്ഷക്കണക്കിന് അണികളാണ് ജാതി മത ഭേദമന്യേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. ഹിമന്തയുടെ റാലികളില്‍ പ്രകടമാകുന്ന പ്രധാനപ്പെട്ട കാര്യമാണ് സ്ത്രീ പങ്കാളിത്തം. ഇവര്‍ വീട്ടുജോലിപോലും ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതിന് പിന്നില്‍ ഒറ്റക്കാര്യം മാത്രമാണ് എല്ലാവര്‍ക്കും പറയാനുള്ളത്. ബിജെപി വന്നതോടു കൂടി തങ്ങളുടെ ജീവിതം തന്നെ മാറി മറിഞ്ഞുവെന്നാണത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുള്ള ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ വികസന തുടര്‍ച്ചയ്‌ക്കായി ബിജെപി തന്നെ ആസാമില്‍ അധികാരത്തില്‍ തുടരണമെന്നാണ് ഏവരുടേയും അഭിപ്രായം.

മുഖ്യമന്ത്രിയായതിന് ശേഷം ഹിമന്ത നിരവധി ക്ഷേമ വികസന പദ്ധതികളാണ് സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ആരംഭിച്ചത്. ആസാമിലെ 60 ശതമാനത്തോളം സ്ത്രീകള്‍ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ സ്ത്രീകള്‍ക്കും മാസം 1250 രൂപ സ്വന്തം അക്കൗണ്ടില്‍ ലഭിക്കുന്നു. ഇതിനാല്‍ തന്നെ തങ്ങളുടെ വിളിപ്പുറത്തു തന്നെ മുഖ്യമന്ത്രിയുണ്ടെന്ന വിശ്വാസവും അവര്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളോടുള്ള പെരുമാറ്റവും ഹിമന്തയെ വ്യത്യസ്തനാക്കുന്നു. തിരക്കിനിടയിലും തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തുന്ന ആരേയും അദ്ദേഹം നിരാശപ്പെടുത്താറില്ല. പൂക്കളും ബൊക്കയും അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രസംഗ വേദിയിലെത്തിയും പലരും സമ്മാനമായി നല്‍കുന്നു. ഇതെല്ലാം സ്വീകരിക്കുകയും അവര്‍ക്ക് തിരിച്ച് ഹസ്തദാനവും നല്‍കുന്നു. ഇതൊക്കെക്കൊണ്ടാണ് അദ്ദേഹം ജനമനസ്സുകള്‍ കീഴടക്കി തന്റെ ജൈത്രയാത്ര തുടരുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ചാണക്യന്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ചാണക്യനായ ഹിമന്ത 1969 ഫെബ്രുവരി 1ന് ആസാമിലെ ജോര്‍ഹട്ടില്‍ കൈലാഷ് നാഥ് ശര്‍മ്മയുടെയും മൃണാളിനി ദേവിയുടെയും മകനായി ജനിച്ചു. 1985ല്‍ ഗുവാഹത്തിയിലെ കാംരൂപ് അക്കാദമിയില്‍ നിന്ന് സീനിയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ ശേഷം കോട്ടണ്‍ കോളജില്‍ നിന്ന് 1990ല്‍ ബിരുദവും ഗൗഹാത്തി സര്‍വകലാശാലയില്‍ നിന്ന് 1992ല്‍ രാഷ്‌ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി. ഗുവാഹത്തിയിലെ ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും ഗൗഹാത്തി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി. ഇതിന് ശേഷമാണ് രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശം. തുടക്കം കോണ്‍ഗ്രസില്‍ നിന്നായിരുന്നെങ്കിലും തന്റെ ആദര്‍ശത്തിനും ജനസേവനത്തിനുമായി എന്നും മികച്ച പ്രസ്ഥാനം ബിജെപിയാണെന്ന തിരിച്ചറിവിനേത്തുടര്‍ന്ന് 2015ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2001ല്‍ ജലുക്ബാരി നിയോജകമണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഹിമന്ദ 2006, 2011, 2016, 2021 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ട് ആസാം നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

സംസ്ഥാന മന്ത്രിസഭയില്‍ 2001 മുതല്‍ 2021 വരെ കൃഷി, ആസൂത്രണം, വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2021 മെയ് 10ന് ഹിമന്ത ബിശ്വ ശര്‍മ്മ ആസാമിന്റെ 15-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികാരമേറ്റതിനുശേഷം അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിയമ നിര്‍വ്വഹണം, ഡിജിറ്റല്‍ ഭരണം എന്നിവയില്‍ നിരവധി സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഇതോടൊപ്പം ഭാരതത്തിന്റെ കിഴക്കന്‍ മേഖലയിലെ വളര്‍ന്നുവരുന്ന ശക്തികേന്ദ്രമായി ആസാമിനെ ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ആസാമിലെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ നേട്ടങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

സര്‍ബാനന്ദ സോനോവാള്‍ എന്ന ചാലകശക്തി

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മയെ ആസാമിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വാര്‍ത്തെടുത്തതിന് പിന്നില്‍ ആസമിന്റെ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ സര്‍ബാനന്ദ സോനോവാളാണ്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ ശ്രമിച്ച ഹിമന്തയെ ആസാമിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തളര്‍ത്താന്‍ ശ്രമിച്ചിരുന്നു. മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് തന്റെ മകനും നിലവിലെ ആസാം കോണ്‍ഗ്രസ് അധ്യക്ഷനുമായ ഗൗരവ് ഗൊഗോയിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ഹിമന്തയെ മാറ്റിനിര്‍ത്തുകയും തഴയുകയും ചെയ്തതോടെയാണ് സര്‍ബാനന്ദ സോനോവാള്‍ ഹിമന്തയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. തന്റെ രാഷ്‌ട്രീയ വീക്ഷണം കോണ്‍ഗ്രസിന് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമായതോടെ ഹിമന്ത ബിജെപിയില്‍ ചേര്‍ന്നു.

ശേഷം ഹിമന്തയും സര്‍ബാനന്ദ സോനോവാളും ചേര്‍ന്ന് ആസാമില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. അവരുടെ അഴിമതികള്‍ പൊതുസമക്ഷത്തില്‍ കൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് 2016ല്‍ ആസാമില്‍ 15 വര്‍ഷത്തിനിടെ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ സ്ഥാപിച്ചു. ആ ബിജെപി സര്‍ക്കാരില്‍ സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഹിമന്തയ്‌ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവില്‍ ആസാം അഞ്ച് വര്‍ഷംകൊണ്ട് അടിമുടി മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. 2021 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആസാം ജനത വീണ്ടും ബിജെപിയെ അധികാരത്തിലെത്തിച്ചു. ഹിമന്തയുടെ നിശ്ചയദാര്‍ഢ്യവും പ്രത്യയശാസ്ത്രാവബോധവും മനസിലാക്കിയ സോനോവാള്‍ തന്നെ ഹിമന്തയെ ആസാമിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിയായി ആസാമിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ഹിമന്തയ്‌ക്കൊപ്പം ഏതൊരു പരിപാടിയിലും പങ്കെടുക്കുകയും ചെയ്യുന്ന സോനോവാള്‍ തന്നെയാണ് ബിജെപിയുടെ പല റാലികള്‍ക്കും പൊതുപരിപാടികള്‍ക്കും നേതൃത്വം വഹിക്കുന്നത്.

2.50 കോടിയിലധികം ആളുകളുള്ള ആസാമില്‍ ഏപ്രില്‍ 9നാണ് തെരഞ്ഞെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

 

Tags: Himanta Biswa SarmaBJP AssamAssam Chief Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ഭൂപന്‍ ബോറ (നടുവില്‍) അബ്ദുള്‍ റഷീദ് മണ്ഡല്‍ (വലത്ത്(
India

രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; അസമില്‍ ഭൂപന്‍ ബോറയ്‌ക്ക് പിന്നാലെ മൂന്ന് തവണ എംഎല്‍എ ആയിരുന്ന അബ്ദുള്‍ റഷീദ് മണ്ഡലും കോണ്‍ഗ്രസ് വിട്ടു

ഗമോസ എന്ന ഷാള്‍ ധരിച്ച് രാഷ്ട്രപതിയുടെ വിരുന്നിന് എത്തിയ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുള്ളവര്‍ ഷാള്‍ ധരിയ്ക്കാതെ വിരുന്നിനെത്തിയ രാഹുല്‍ ഗാന്ധിയെ നോക്കുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി മാത്രമാണ് രാഷ്ട്രപതിയുടെ നിര്‍ദേശത്തെ ധിക്കരിക്കുന്ന വസ്ത്രധാരണവുമായി വിരുന്നില്‍ എത്തിയ ഏകവ്യക്തി.
India

രാഹൂല്‍ ഗാന്ധി ഇന്ത്യയുടെ രാജാവാണെന്ന് ധരിയ്‌ക്കുന്നു: രാഷ്‌ട്രപതിയുടെ വിരുന്നില്‍ അസം ഷാള്‍ ധരിക്കാതിരുന്ന രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ഹിമന്ത

അസമില്‍ നിന്നും നെയ്തെടുത്ത ഗമോസ ഷാളുകള്‍ ധരിച്ച് പ്രധാനമന്ത്രി മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോള്‍ഡെര്‍ ലെയനും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ഗമോസ ഷാള്‍ ധരിയ്ക്കാതെ രാഹുല്‍ ഗാന്ധി.
India

രാഷ്‌ട്രപതിയ്‌ക്കും മേലെയോ രാഹുല്‍ ഗാന്ധി? റിപ്പബ്ലിക് ദിനവിരുന്നില്‍ അസംകാരുടെ ഷാള്‍ ധരിയ്‌ക്കാന്‍ വിസമ്മതിച്ച് രാഹുല്‍ഗാന്ധി

India

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ കുട്ടികൾ, ഹിന്ദുക്കൾ ഒരു കുട്ടിയിൽ നിർത്തരുത്, 2-3 എണ്ണം വേണം-ഹിമന്ത ശർമ

India

ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ചുട്ടുകൊന്ന ദീപുചന്ദ്രദാസിന്റെ വിധി അസമുകാര്‍ 20വര്‍ഷത്തിന് ശേഷം അനുഭവിക്കേണ്ടിവരുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും വിഫലം; ശരണ്യയെ കണ്ടെത്താനായില്ല

ജ്ഞാന ഭാരതത്തിന്റെ ദൗത്യം

അണുബോംബിന്റെ കല്ലറ; ആപത്തിന്റെ കൊലയറ

അടുക്കളയെ അരങ്ങാക്കിയ നവോത്ഥാന നായകന്‍

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

കൊല്ലത്ത് ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; നാലംഗ സംഘം പിടിയില്‍

കത്തിത്തീരുന്ന ബംഗാളിലും സിപിഎമ്മിൽ ആഭ്യന്തര പ്രശ്‌നം; യുവമുഖമായ പ്രതികൂർ റഹ്മാൻ മമതയോടൊപ്പം പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.