തൃശൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ ഇരുകാലുകളും അടിച്ചൊടിച്ച് ജ്യേഷ്ഠന്‍. കുന്നംകുളം തെക്കേപുറം പനക്കല്‍പറമ്പില്‍ വീട്ടില്‍ ബിനേഷിന്റെ (42) കാലുകളാണ് ജ്യേഷ്ഠനായ ബിനു (45) മരത്തടി കൊണ്ട് തല്ലിയൊടിച്ചത്.
മുട്ടിനു താഴെ കാലുകള്‍ വേര്‍പ്പെട്ട നിലയില്‍ ബിനേഷി (42) നെയും ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദനമേറ്റ അമ്മ ചന്ദ്ര (63) യെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വീടിനോട് ചേര്‍ന്നുള്ള വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ബിനേഷ് വന്നത്. രാത്രി വൈകിയതു കാരണം തിരിച്ചു പോകാന്‍ കഴിയാത്തതിനാല്‍ തറവാട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അമ്മയും ബിനുവുമാണ് തറവാട് വീട്ടില്‍ താമസിക്കുന്നത്.
ബിനുവിന്റെ ഭാര്യ പിണങ്ങി മകനുമായി ഭാര്യവീട്ടിലാണ് താമസിക്കുന്നത്. വിവാഹിതനായ ബിനീഷ് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. കുന്നംകുളം പൊലീസ് കേസെടുത്തു.
















