നെടുമങ്ങാട്: മഹാരാജാസ് കോളെജില്‍ പഠിക്കുന്ന ഇടുക്കിയില്‍ നിന്നുള്ള എസ് എഫ് ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊന്ന എസ് ഡി പി ഐയുടെ വോട്ട് യാചിക്കുന്ന സിപിഎമ്മിനും സിപിഐയ്‌ക്കുമെതിരെ ആഞ്ഞടിച്ച് നെടുമങ്ങാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി യുവരാജ് ഗോകുല്‍. .
യുവരാജ് ഗോകുല്‍ പങ്കുവെച്ച ഫെയ്സ് ബുക്ക് പോസ്റ്റ് അഭിമന്യുവിന്റെ കാര്യം കൂടി പറഞ്ഞാണ് വോട്ട് തേടുന്നത്. “ഞാന്‍ സഖാവ് അഭിമന്യുവിന് കൂടി വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്….നാന്‍ പെറ്റ മകനേ എന്ന് കരഞ്ഞ ഒരു അമ്മയ്‌ക്ക് കൂടി വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്….”- യുവരാജ് ഗോകുല്‍ എഴുതുന്നു.
“ഒരു നാണവുമില്ലാതെ എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന സിപിഎം നേതൃത്വത്തിന് മുന്നില്‍ ശബ്ദമില്ലാതെ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്…. ഞാന്‍ യുവരാജ് ഗോകുല്‍…. ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്….”- യുവരാജ് ഗോകുല്‍ കുറിയ്‌ക്കുന്നു.
നെടുമങ്ങാട് മന്ത്രി ജി.ആര്‍. അനിലിനും മീനാങ്കല്‍ കുമാറിനും എതിരെയാണ് യുവരാജ് ഗോകുലിന്റെ പോരാട്ടം.
2021ല്‍ സിപിഐയുടെ ജി.ആര്‍. അനില്‍ 23000ല്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലം യുവരാജ് ഗോകുല്‍ എങ്ങിനെ ബിജെപിയിലേക്ക് അടുപ്പിക്കും? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം യുവരാജ് ഗോകുലിന്റെ പക്കല്‍ ഉണ്ട്.
2021ല്‍ കോണ്‍ഗ്രസിന്‍റേത് തീരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയായ പി.എസ്. പ്രശാന്തായിരുന്നു. വെറും 49,433 വോട്ടുകള്‍ മാത്രമാണ് പ്രശാന്ത് പിടിച്ചത്. ഇതാണ് ജി.ആര്‍. അനിലിന് മൃഗീയഭൂരിപക്ഷം നേടിക്കൊടുത്തത്. 2016ല്‍ കോണ്‍ഗ്രസിന്റെ പാലോട് രവിയും സിപിഐയുടെ ദിവാകരനും കട്ടയ്‌ക്ക് പോരടിച്ച മണ്ഡലമാണ്. അന്ന് വെറും 2500 വോട്ടുകളുടെ ഭൂരിപക്ഷമേ ദിവാകരന് നേടാന്‍ കഴിഞ്ഞുള്ളൂ.
കോണ്‍ഗ്രസിന്റെ പാലോട് രവിയും സിപിഐയുടെ ദിവാകരനും കട്ടയ്‌ക്ക് പോരടിച്ച മണ്ഡലമാണ്. അന്ന് വെറും 2500 വോട്ടുകളുടെ ഭൂരിപക്ഷമേ ദിവാകരന് നേടാന്‍ കഴിഞ്ഞുള്ളൂ. ഇനി എന്‍ഡിഎയുടെ കാര്യമെടുത്താല്‍ 2016ല്‍ ഇപ്പോഴത്തെ തിരുവനന്തപുരം മേയറായ വി.വി. രാജേഷ് 35,139 വോട്ടുകള്‍ പിടിച്ച മണ്ഡലമാണ്. 2021ല്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി അഡ്വ. ജെ.ആര്‍. പത്മകുമാറിന് പക്ഷെ 26,861 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
ഇക്കുറി ബിജെപി ശക്തമായ മുന്നേറ്റം ഇവിടെ നടത്തുമെന്ന് യുവരാജ് ഗോകുല്‍ പറയുന്നു. 2021ലെ നെടുമങ്ങാടല്ല 2026ല്‍. ഇവിടുത്തെ സിപിഐ കോട്ടകള്‍ തകര്‍ന്നുവരികയാണ്. ബിജെപിയിലേക്ക് ശക്തമായ കുത്തൊഴുക്കുണ്ട്. ഒപ്പം ഭരണവിരുദ്ധവികാരവും ശക്തമായുള്ളത് തനിക്ക് അനുകൂലമാകുമെന്ന് യുവരാജ് കരുതുന്നു.
















