ചെന്നൈ: തര്‍ക്കങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍ വിളവങ്കോട് മത്സരിക്കും.ഇവിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ വിജയധരണിയെയാണ് എതിരിടുന്നത്.മൂന്ന് തവണ എം എല്‍ എ ആയിരുന്നു വിജയധരണി.
തര്‍ക്കം കാരണം മേലൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല.കേരളത്തില്‍ കണ്ണ് വച്ചാണ് കന്യാകുമാരിയിലെ കോണ്‍ഗ്രസ് സീറ്റ് പ്രഖ്യാപനം. തിരുവനന്തപുരം ജില്ലയില്‍ വലിയ സ്വാധീനമുള്ളതാണ് സി എസ് ഐ സഭ. നെയ്യാറ്റിന്‍കര, പാറശാല നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ സഭയ്‌ക്ക് സ്വാധീനമുണ്ട്.
















