ഭോപ്പാൽ: വ്യാജരേഖ നിർമ്മിച്ച് നൽകിയതിനെ തുടർന്ന് കോൺഗ്രസ് എംഎൽഎയ്‌ക്ക് നിയമസഭാംഗത്വം പോയി. കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് നടപടി.
മധ്യപ്രദേശിലാണ് സംഭവം. കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയ്‌ക്കാണ് അയോഗ്യത.
1998 നും 2011 നും ഇടയിൽ അനധികൃത പലിശ അടയ്‌ക്കുന്നതിന് ബാങ്ക് രേഖകൾ വ്യാജമായി നിർമ്മിച്ചതാണ് കേസ്. ഈ വഞ്ചനാ കേസിൽ ദൽഹി കോടതി മൂന്ന് വർഷം ഇയാളെ തടവിന് ശിക്ഷിച്ചു.
കുറ്റം ചുമത്തിയതിനെത്തുടർന്ന്, മധ്യപ്രദേശ് നിയമസഭ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ അംഗത്വം നഷ്ടമായതായി പ്രഖ്യാപിച്ചു. ഇതിനായി സീറ്റ് ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.











