കൊച്ചി: ഏതവനാണോ ഈ പിണറായിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത് എന്ന് ചോദിച്ച് ട്വന്റി 20 യുടെ തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി അഖിൽ മാരാർ മാർക്‌സിസ്റ്റ് പാർട്ടിയേയും പിണറായിയേയും തുറന്നുകാട്ടുന്നു. പാലക്കാട്ടെ കോൺഗ്രസ്-യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ വനിതകൾ തടഞ്ഞുവെച്ചതിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മാരാർ.
മാരാറുടെ ഫേസ്ബുക്ക് പോസ്റ്റ്, അതിരൂക്ഷമായി സിപിഎമ്മിനെയും ആ പാർട്ടിയുടെ നേതാക്കളേയും വിചാരണ ചെയ്യുന്നു: ഫേസ്ബുക് പോസ്റ്റിൽനിന്ന്:
” ഒപ്പം പ്രവർത്തിച്ച കമ്മ്യൂണിസ്റ്റുകാരനെ കമ്മ്യൂണിസം പറഞ്ഞതിന്റെ പേരിൽ, അല്ലെങ്കിൽ പിണറായി മുതലാളിമാർക്ക് വേണ്ടി പാർട്ടിയെ വിറ്റവൻ ആണെന്ന് പറഞ്ഞ, ഒരു യഥാർത്ഥ കമ്മ്യൂണിസറ്റ് ആയ ടി.പി. ചന്ദ്ര ശേഖരനെ രണ്ട് വർഷം കാത്തിരുന്ന് 51 വെട്ട് വെട്ടിക്കൊന്ന ഒരു പാർട്ടിയുടെ അന്നത്തെ സെക്രട്ടറി പറയുന്നു, ബിജെപി വളർന്നാൽ പിഷാരടിയെ തടഞ്ഞത് ആവർത്തിക്കും എന്ന്…
മുഖ്യമന്ത്രി മറന്നുപോയെങ്കിൽ അറിയാൻ
1980കളിലെ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയം…
എതിർക്കുന്നവനെ ബോംബെറിഞ്ഞും വെട്ടി കൊന്നും ഇല്ലാതാക്കിയ കാലം..
സത്യങ്ങൾ പുറത്ത് കൊണ്ട് വരാൻ സിസിടിവിയോ, സാമൂഹിക മാധ്യമങ്ങളോ,ദൃശ്യ മാധ്യമങ്ങളോ ഇല്ലാതിരുന്ന കാലം. അധികാരം, ആൾ ബലം എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വന്തമായിരുന്ന കാലം.. അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്തു ലക്ഷം സഖാക്കളേ മനസുറപ്പും കൊണ്ടും ആത്മധൈര്യം കൊണ്ടും കണ്ണൂരിൽ നേരിട്ടത് കൂടിപ്പോയാൽ പതിനായിരം പേരിൽ താഴെ ഉള്ള ഒരു പ്രസ്ഥാനത്തിലെ പ്രവർത്തകരാണ്…
ആ പ്രസ്ഥാനത്തിന്റെ പേര് ആർഎസ്എസ് എന്നാണ്..
അവർക്ക് നിങ്ങളെ തടയാൻ ഒരധികാരവും വേണ്ട എന്ന് പല കുറി തെളിയിച്ചു തന്നതുമാണ്… പഞ്ചായത്ത് മെമ്പർ പോലും ആവും എന്ന് കരുതി മുന്നോട്ട് പോയവരും അല്ല അവർ… അവരുടെ കർമ്മം ആണ് ഇന്നത്തെ ബിജെപി യുടെ വളർച്ച..
ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി..
എവിടെയെങ്കിലും ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കാൻ 50 പേരുണ്ടെങ്കിൽ ആ പ്രദേശത്തെ മറ്റുള്ളവരെ പ്രവർത്തിക്കാൻ സമ്മതിക്കാത്ത ഫാസിസ്റ്റു പാർട്ടി ആരാണ് സഖാവെ..? ഇന്നും മറ്റ് പാർട്ടികൾക്ക് കയറി ചെല്ലാൻ പറ്റാത്ത പാർട്ടി ഗ്രാമങ്ങൾ ഉള്ളത് ആർക്കാണ് സഖാവെ..?
എതിർ രാഷ്‌ട്രീയ പ്രവർത്തകരെ ഭയപ്പെടുത്തി ഓടിച്ച ശീലം ആർക്കാണ് സഖാവെ..?
ഉത്തരേന്ത്യയിൽ ഞങ്ങൾക്ക് രാഷ്‌ട്രീയ പ്രവർത്തനം ചെയ്യാൻ ബിജെപി സമ്മതിക്കുന്നില്ല എന്ന് നാളിത് വരെ ഒരു കോൺഗ്രസ്സ് നേതാവ് പറഞ്ഞതായി കേട്ടിട്ടുണ്ടോ?
ബിജെപി ഞങ്ങളെ വെട്ടിക്കൊല്ലുന്നു എന്ന് ഏതെങ്കിലും പാർട്ടി ഉത്തരേന്ത്യയിൽ പറഞ്ഞിട്ടുണ്ടോ..?
ബിജെപിയുടെ മൂക്കിന് കീഴിൽ കിടന്ന അരവിന്ദ് കേജ്രിവാളിന്റെ പാർട്ടിയെ കായികമായി ഒരിക്കൽ എങ്കിലും ബിജെപി പ്രവർത്തകർ നേരിട്ടോ..
എന്തിന് എസ്എഫ്‌ഐ കിടന്ന് തിളയ്‌ക്കുന്ന ജെഎൻയുവിൽ പുറമെ നിന്ന് ഏതെങ്കിലും ബിജെപി-ആർഎസ്എസ് നേതാക്കൾ കയറി കുട്ടികളെ മർദ്ദിച്ചിട്ടുണ്ടോ..?
കേരളത്തിലെ കാമ്പസിൽ കെഎസ്‌യു കുട്ടികളെ അടിക്കാൻ വരുന്നത് മുഴുവൻ പുറത്ത് നിന്നുള്ള സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടകൾ ആണ്…
കേരളത്തിൽ നിങ്ങളുടെ വെട്ടുകൊണ്ട് പ്രവർത്തകർ മരിക്കാത്ത ഏതെങ്കിലും പാർട്ടി ഉണ്ടോ…
സിപിഐക്കാരനെ, ലീഗ് കാരനെ, കോൺഗ്രസ്‌കാരനെ ആരെയാണ് എതിർത്താൽ നിങ്ങൾ കൊല്ലാതെ വിട്ടത്..?
വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ.. കാലം മാറി.. ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോയ കാലം അല്ല ഇത്…
ഇനി പിഷാരടിയെ സ്ത്രീകൾ തടഞ്ഞത് എന്തിനാണെന്ന് അങ്ങൊന്ന് അന്വേഷിക്ക്..
ഫാസിസം മാത്രം പ്രവർത്തിച്ചു ശീലിച്ച ഒരു മാടമ്പിയുടെ മാട പ്രാവ് കളിയൊക്കെ കണ്ടാൽ പഴയത് എല്ലാം ഞങ്ങൾ മറക്കണോ…
ജീവിതം കാലം മുഴുവൻ മക്കളെ സ്വന്തം ഇഷ്ടത്തിന് വേണ്ടി ഗുണ്ടകളാക്കി അവരുടെ ജീവിതം തകർത്തിട്ട് കുഴിയിലേക്ക് ഇറങ്ങാൻ സമയം ആയപ്പോൾ അഞ്ഞൂറാൻ ഗേറ്റ് തുറന്ന് കൊടുത്തിട്ട് പറയുവാ..്’കയറി വാടാ മക്കളേ’ന്ന്…
ഏതവനാണോ ഈ പിണറായിയെ ഈ വിധം കുരങ്ങ് കളിപ്പിക്കുന്നത്…”
















