കൊല്ലം: ഏപ്രില്‍ 16ന് ഉച്ചക്ക് രണ്ട് മുതല്‍ കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി.ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ആണിത്.
ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും അവധി ബാധകമല്ല.
















