തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ വൈറലായി പുതിയ പോസ്റ്റർ . ‘ സ്വർണ്ണം കട്ടത് ആരപ്പാ ‘ എന്ന ചോദ്യമുന്നയിച്ച് അതിന് ഉത്തരം നൽകുന്ന രീതിയിലാണ് പോസ്റ്റർ ചെയ്തിരിക്കുന്നത് .
‘ സ്വര്‍ണ്ണം കട്ടത് ആരപ്പാ ? ഉത്തരം വേണോ ? പാദങ്ങളുടെ മുദ്രയുളളിടത്ത് നിന്നിട്ട് മുകളിലേക്ക് നോക്കൂ ‘ എന്നാണ് പോസ്റ്ററിൽ പറയുന്നത് . അത്തരത്തിൽ നിന്നാൽ കാണുന്നത് പിണറായി വിജയന്‍ ”LDF അല്ലാതെ മറ്റാര് ” എന്നുപറയുന്ന കൂറ്റന്‍ പരസ്യബോർഡാണ് .
സംഭവത്തിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കഴിഞ്ഞു . പോസ്റ്ററിന് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമല്ല .
















