കൊച്ചി : FCRA ഭേദഗതി വന്നതോടേ പാവപെട്ടവരുടെ കണ്ണീർ കാണിച്ചു വിദേശത്തു നിന്നും ഫണ്ട് സംഘടിപ്പിച്ച് തീവ്രവാദം, മത മാറ്റത്തിനുള്ള കൈക്കൂലി എന്നിവയ്‌ക്ക് നൽകുന്ന പരിപാടി ഇനി നടക്കില്ലെന്ന് സന്തോഷ് പണ്ഡിറ്റ് . നിലവിൽ ഇന്ത്യയിൽ FCRA യിൽ ഏറ്റവും കൂടുതൽ ഫണ്ട് വരുന്നത് ഹൈന്ദവ സംഘടനകൾക്ക് ആണ്. അവരാരും ഈ ഭേദഗതി കണ്ടു പേടിച്ചിട്ടില്ല, വിമര്ശിച്ചിട്ടില്ല മാത്രവുമല്ല അനുകൂലിക്കുന്നു. ഈ നിയമം എല്ലാവർക്കും ഒരേ പോലെ ബാധകം ആണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, പാഴ്സി, ചില രാഷ്‌ട്രീയ പാർട്ടികൾ എന്നീ നിലകളിൽ പ്രത്യേകം FCRA നിയമം കൊണ്ടുവരാൻ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
കേന്ദ്ര സർക്കാർ പുതുതായി കൊണ്ട് വന്ന
FCRA, Foreign Contribution Regulation Act ഭേദഗതിയുടെ രണ്ട് വശങ്ങൾ ചർച്ച ചെയ്യുന്നു. നിലവിൽ കേരളത്തിലെ ചില രാഷ്‌ട്രീയ പാർട്ടികൾ, ചില സംഘടനകൾ ഈ ബില്ല് ഭേദഗതി ചെയ്തത് വൻ വിവാദം ആക്കിയല്ലോ. (കേരളം ഒഴിച്ച് ഇന്ത്യയിൽ എവിടെയും ആരും ഈ ബില്ലിന്റെ എതിർത്തില്ല )
FCRA എന്നത് ഇന്ത്യയിലെ സംഘടനകൾക്കും NGOകൾക്കും വിദേശത്തുനിന്ന് പണം (donation) സ്വീകരിക്കാൻ ഉള്ള നിയമമാണ്. ഇത് ഇന്ത്യയിലെ എല്ലാം മത വിഭാഗത്തിനും ഒരുപോലെ ബാധകമാണ്..
എന്നാൽ ഇന്ത്യയുടെ പുരോഗതിക്കു എന്നോ, വിദ്യാഭ്യാസ ആവശ്യത്തിന് എന്നോ, ആരോഗ്യ സംരക്ഷണം എന്ന പേരിലോ സംഘടന ഉണ്ടാക്കി വിദേശത്തിൽ നിന്നും
FCRA യുടെ മറവിൽ പണം കൈപ്പറ്റി ചിലർ തീവ്രവാദ സംഘടനകളെ സഹായിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്നു. അതുപോലെ ചാരിറ്റിക്ക് എന്ന പേരിൽ വിദേശ ഫണ്ട് ഒപ്പിച്ചു പലരും തീവ്രവാദികൾക്കും, india വിരുദ്ധ വാർത്തകളും, പാകിസ്ഥാനെ പൊക്കി അടിക്കുന്ന വാർത്തകളും ഉണ്ടാക്കുവാൻ ചില തട്ടിക്കൂട്ട് ചാനലുകാർക്കും പണം വിതരണം ചെയ്യുന്നു. കൂടെ തെരഞ്ഞെടുപ്പ് വരുമ്പോൾ ചില രാഷ്‌ട്രീയ പാർട്ടികളും ഈ ഫണ്ട് misuse ചെയ്യുന്നു.
പക്ഷെ ഇനി മുതൽ ഇത്തരം തട്ടിപ്പ് നടക്കില്ല. ഒരു സംഘടന ദാരിദ്ര നിർമാജനം, വിദ്യാഭ്യാസം, ആരോഗ്യം എന്ന പേരിൽ വിദേശ നിക്ഷേപം കൊണ്ട് വന്നാൽ അതിനു തന്നെയാണോ ആ ഫണ്ട് ഉപയോഗിച്ചത് എന്നു ഇനി മുതൽ കണക്കു കാണിക്കണം. അല്ലാതെ ആ ഫണ്ട് തീവ്രവാദികൾക്കും, മതം മാറ്റുവാൻ കൈക്കൂലി ആയി കൊടുത്താൽ ഇനി മുതൽ പെടും. അതാണ് ഈ ഭേദഗതി.
ഇനിയും FCRA ഫണ്ട് വാങ്ങി അത് മറ്റൊരു ലക്ഷ്യത്തിനായി വക മാറ്റിയാൽ, കണക്കു കാണിച്ചില്ലേങ്കിൽ ആ പണം സർക്കാർ കൊണ്ട് പോകും. കാരണം FCRA യുടെ പേരിൽ income tax ഇല്ലാതെ ആണ് പണം കടത്തുന്നത്.. ഇത്തരം തട്ടിപ്പ് ഇനിയും അനുവദിക്കുവാൻ പറ്റില്ല എന്നു കേന്ദ്ര സർക്കാർ ചിന്തിക്കുന്നു.
വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയുക, ദേശീയ സുരക്ഷ ഉറപ്പാക്കുക, Transparency കൂട്ടുക എന്ന ലക്ഷ്യത്തോടെ വിദേശ ഫണ്ടിന്റെ സ്വീകരണവും ചിലവഴിക്കലും കൃത്യമായി മോണിറ്റർ ചെയ്യാനായി സർക്കാർ കൊണ്ടുവന്നിട്ടുള്ളതാണ് FCRA ഭേദഗതി ബിൽ.
കേരളത്തിലെ എത്ര പൗരന്മാർക്ക് FCRA account ഉണ്ട്? ഇത് വായിക്കുന്ന എത്ര പേർക്ക് FCRA അക്കൗണ്ട് ഉണ്ട്? ഈ ഫണ്ട് misuse ചെയ്യുന്ന ചില
സാമുദായിക നേതാക്കളെ മാത്രം ബാധിക്കുന്ന കാര്യം ആണിത്.
ഈ act ഭേദഗതി എങ്ങനെ ആണ് ന്യൂനപക്ഷ വിരുദ്ധമാവുന്നത് ?
ചുരുക്കി പറഞ്ഞാൽ പാവപെട്ടവരുടെ കണ്ണീർ കാണിച്ചു വിദേശത്തു നിന്നും ഫണ്ട് സങ്കടിപ്പിച്ചു തീവ്രവാദം, മത മാറ്റത്തിനുള്ള കൈക്കൂലി എന്നീ കലാ പരിപാടികൾ ഇനി നടക്കില്ല എന്നർത്ഥം.
(വാൽ കഷ്ണം….നിലവിൽ ഇന്ത്യയിൽ FCRA യിൽ ഏറ്റവും കൂടുതൽ ഫണ്ട് വരുന്നത് ഹൈന്ദവ സംഘടനകൾക്ക് ആണ്. അവരാരും ഈ ഭേദഗതി കണ്ടു പേടിച്ചിട്ടില്ല, വിമര്ശിച്ചിട്ടില്ല മാത്രവുമല്ല അനുകൂലിക്കുന്നു. ഈ
നിയമം എല്ലാവർക്കും ഒരേ പോലെ ബാധകം ആണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, പാഴ്സി, ചില രാഷ്‌ട്രീയ പാർട്ടികൾ എന്നീ നിലകളിൽ പ്രതേകം പ്രതേകം FCRA നിയമം കൊണ്ടുവരാൻ കഴിയില്ല.)
















