കൊച്ചി: പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പറവൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വത്സല പ്രസന്നകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്ന രാജ്നാഥ്സിംഗ് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം നെടുമങ്ങാട് പൊതുപരിപാടിയിലും പ്രസംഗിക്കും.
ഏപ്രില്‍ 2ന് രാവിലെ തിരുവനന്തപുരം ഹോട്ടല്‍ ഹൈസിന്തില്‍ നടക്കുന്ന വീര്‍ സൈനിക് സമ്മാന്‍ മീറ്റിലും കേന്ദ്രപ്രതിരോധമന്ത്രി പ്രസംഗിക്കും. തുടര്‍ന്ന് ഉച്ചയോടെ ദല്‍ഹിക്ക് മടങ്ങും.
















